|
Sunday 31 August 2014
ആത്മാവിന്റെ ഏറ്റവും മധുരനാമമായ ഇശോക്ക്...
ഓ മറിയമേ !
|
Saturday 30 August 2014
ജപമാല
നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന സ്വര്‍ഗം തുറക്കുന്ന താക്കോലാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു അത് ചൊല്ലി ജപമാല പ്രാര്‍ത്ഥനയായി അത് മാറുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും നന്മകളുമായി മറിയം ഓടിയെത്തുക തന്നെ ചെയ്യും .മറിയം സ്വര്‍ഗ്ഗിയ രാജ്ഞിയാണ് രാജ്ഞിയ്ക്ക് കീരീടം മഹത്വത്തിന്റെ ചിഹ്നമാണ്, സ്വര്‍ഗ്ഗിയ രാജ്ഞിയായ മറിയത്തിനു മക്കള്‍ ജപമാലയുടെ കീരീടം സമര്‍പ്പിക്കുക അത് മറിയത്തെ മഹത്വപ്പെടുത്തും ..മറിയത്തെ ശ്കതിപ്പെടുത്തും.. മറിയത്തെ ഉണര്‍ത്തും ...മറിയത്തെ പ്രവര്‍ത്തിപ്പിക്കും.. നമ്മുക്ക് എന്നും ജപമാല ചൊല്ലുന്നവരാകാം .ലോകരക്ഷക്ക് പരിശുദ്ധ മറിയം കുടിയേ തിരു .പരിശുദ്ധ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും നന്മകളും പുണ്യങ്ങളും ജപമാല ചൊല്ലിക്കൊണ്ടു നമ്മുക്ക് ചോദിച്ചു വാങ്ങാം..യഥാകാലം ഫലം പുറപ്പെടുവിക്കുവാന്‍ വേണ്ടി നമ്മുടെ ആത്മാവാകുന്ന ഭുമിയെ നനക്കുന്ന സ്വര്‍ഗ്ഗിയ മഞ്ഞു ആണ് "നന്മ നിറഞ്ഞ മറിയം "
"സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥന കഴിഞ്ഞാല്‍ ഏറ്റം മനോഹരമായത് "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥനയാണ് അതാണ് മറിയത്തിനു കൊടുക്കുവാന്‍ നമ്മുക്ക് കഴിയുന്ന ഏറ്റവും നല്ല അഭിനന്ദനം ....
"നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു"
"പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍"
"പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍"
രക്തസ്രാവക്കാരി സ്ത്രി
"പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്നവളുമായ ഒരു സ്ത്രി പിന്നിലുടെ വന്നു അവന്‍റെ വസ്ത്ര വിളുമ്പില്‍ സ്പര്‍ശിച്ചു .തല്‍ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു " (ലുക്കാ,8:43:44)
"ദൈവമേ ,ഞാന്‍ നിരവധിയായ പ്രശ്നങ്ങളില്‍ അകപ്പെട്ടിരിക്കുന്നു എന്റെ മനസ്സ് ഉല്‍ക്കണ്ടാകുലമാണ് .മറ്റുള്ളവരെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും എനിക്കാവുന്നില്ല .ദൈവമേ ഞാനും ര്ക്തസ്രാവക്കാരി സ്ത്രിയെപ്പോലെ നിന്‍റെ വസ്ത്ര വിളുമ്പില്‍ തൊടുന്നു അങ്ങ് എന്നെ സ്പര്‍ശിക്കണമേ..."
യേശു ചോദിച്ചു ആരാണ് എന്നെ സ്പര്‍ശിച്ചത്? ആരും മിണ്ടിയില്ല ആപ്പോള്‍ പത്രോസ് പറഞ്ഞു ഗുരോ .ജനക്കുട്ടം ചുറ്റും കുടി നിന്നെ തിക്കുകയാണല്ലോ (ലുക്കാ :8;45)
"ആ സ്ത്രിയോട് എനിക്ക് അസൂയ തോന്നുന്നു .അങ്ങയുടെ അടുത്തുവന്നു ആ വസ്ത്ര വിളുമ്പില്‍ തൊടുവാനുള്ള അവളുടെ വിശ്വാസതിക്ഷ്ണതയും മനക്കരുത്തും എന്നേക്കാള്‍ എത്രയോ ഉന്നതമാണ് അങ്ങ് എന്നെ അധികം സ്നേഹിക്കുന്നില്ല സഹായിക്കുന്നില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ സംഭ്രമിച്ചിരിക്കുന്നു അങ്ങയുടെ അടുത്തുവരുവാന്‍ എനിക്കാകട്ടെ"
യേശു പറഞ്ഞു ആരോ എന്നെ സ്പര്‍ശിച്ചു എന്നില്‍ നിന്നും ശക്തി നിര്‍ഗ്ഗമിച്ചിരിക്കുന്നത് ഞാനറിയുന്നു (ലുക്കാ :8;47)
"ദൈവമേ അങ്ങയുടെ ശക്തി എന്നിലേക്ക് അയക്കണമേ എന്നെ വേദനിപ്പിക്കുന്ന അവസ്ഥകളില്‍ നിന്നും എന്നെ മോചിപ്പിക്കണമേ അങ്ങയുടെ സ്നേഹവും ശക്തിയും കൊണ്ട് എന്നെ നിറക്കണമേ .ദൈവമേ ഞാന്‍ ഭയപ്പെട്ടുപോയ് നീ എന്റെ സ്പര്‍ശനം അറിയാതെ കടന്നുപോകുമോ എന്ന് ഞാന്‍ മുറിവേറ്റവള്‍ ആണ് ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു എന്നെ സഹായിക്കണമേ"
Friday 29 August 2014
മറിയത്തിന്റെ സുകൃതമാതൃക
Tuesday 26 August 2014
അമ്മ !!
|
Subscribe to:
Posts (Atom)