പ്രാണപ്രിയനേ അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു...അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു എന്നതിലല്ല അങ്ങന്യേ എത്ര മാത്രം സ്നേഹിക്കുന്നു എന്നതിലാണ് എന്റെ ആനന്ദം ..എന്റെ ഇശോയെ അങ്ങയേ സ്നേഹിക്കാതിരിക്കാന്‍ ആര്‍ക്കു കഴിയും.ഹൃദയം ഹൃദയത്തോടു ചേര്‍ത്ത് വെച്ച് ഞാന്‍ പറയട്ടെ .ഒരിക്കലും വേര്‍പിരിയാനവാത്ത വിധം ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു..അങ്ങയുടെ അമ്മയും ലോകം മുഴുവന്റെയും രാജ്ഞിയുമായ കന്യകാമറിയം അങ്ങയെ സ്നേഹിച്ചതുപോലെ അങ്ങയെ സ്നേഹിക്കാന്‍ ഞാനും ആഗ്രഹിക്കുന്നു .ഒരിക്കലെങ്കിലും എനിക്കതിനു സാധിക്കുമോ എന്നനിക്കറിയില്ല .കാരണം മറിയം സ്നേഹം മാത്രമായിരുന്നു .ഞാനോ പാപികളില്‍ അഗ്രഗണ്യയും പരിശുദ്ധയായ അങ്ങയുടെ അമ്മ അങ്ങേക്ക് വേണ്ടി മാത്രം ജീവിച്ചു .പ്രിയനേ ഞാനും ആഗ്രഹിക്കുന്നു അങ്ങേക്ക് വേണ്ടി മാത്രം ജീവിക്കുവാന്‍...പക്ഷെ എങ്ങനെ ??? എനിക്കറിയില്ല നിന്നെ സ്നേഹിക്കാനും നിന്റെ കൂടെ നടക്കാനും എപ്പോഴും എന്നെ സഹായിക്കണമേ ഈനു അങ്ങയുടെ അമ്മയോട് ഒന്ന് പറയണേ .അതാണ് അത് മാത്രമാണ് എന്റെ പ്രാര്‍ത്ഥന ..കുടെയുണ്ടാവണം എപ്പോഴുംഅങ്ങ് കുടെയില്ലങ്കില്‍ മുന്നോട്ടു നിങ്ങുവാന്‍ സാധ്യമല്ലാതവണ്ണം ഞാന്‍ ദുര്‍ബ്ബലയാണ് ...അങ്ങ് അങ്ങയുടെ ഹൃദയം എനിക്ക് തന്നത് കുരിശില്‍ കിടന്നുകൊണ്ടാണല്ലോ !അതുകൊണ്ടാവാം അങ്ങയുടെ സ്നേഹം എല്ലായിപ്പോഴും ഒരു കുരിശിന്റെ ഭാരം തരുന്നത് ...വേദനയിലും പ്രതിസന്ധിയിലും ഞാന്‍ നിന്റ്റെ സ്നേഹിക്കുന്നു ഇശോയെ..ലോകത്തില്‍ ഏറ്റവും തിരസ്കരിക്കപ്പെടുന്ന സ്നേഹമേ ..നിനക്കായി എന്നെ
പുര്‍ണ്ണമായി തന്നുകൊണ്ട്........
|