നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന സ്വര്‍ഗം തുറക്കുന്ന താക്കോലാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ചു അത് ചൊല്ലി ജപമാല പ്രാര്‍ത്ഥനയായി അത് മാറുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും നന്മകളുമായി മറിയം ഓടിയെത്തുക തന്നെ ചെയ്യും .മറിയം സ്വര്‍ഗ്ഗിയ രാജ്ഞിയാണ് രാജ്ഞിയ്ക്ക് കീരീടം മഹത്വത്തിന്റെ ചിഹ്നമാണ്, സ്വര്‍ഗ്ഗിയ രാജ്ഞിയായ മറിയത്തിനു മക്കള്‍ ജപമാലയുടെ കീരീടം സമര്‍പ്പിക്കുക അത് മറിയത്തെ മഹത്വപ്പെടുത്തും ..മറിയത്തെ ശ്കതിപ്പെടുത്തും.. മറിയത്തെ ഉണര്‍ത്തും ...മറിയത്തെ പ്രവര്‍ത്തിപ്പിക്കും.. നമ്മുക്ക് എന്നും ജപമാല ചൊല്ലുന്നവരാകാം .ലോകരക്ഷക്ക് പരിശുദ്ധ മറിയം കുടിയേ തിരു .പരിശുദ്ധ അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും നന്മകളും പുണ്യങ്ങളും ജപമാല ചൊല്ലിക്കൊണ്ടു നമ്മുക്ക് ചോദിച്ചു വാങ്ങാം..യഥാകാലം ഫലം പുറപ്പെടുവിക്കുവാന്‍ വേണ്ടി നമ്മുടെ ആത്മാവാകുന്ന ഭുമിയെ നനക്കുന്ന സ്വര്‍ഗ്ഗിയ മഞ്ഞു ആണ് "നന്മ നിറഞ്ഞ മറിയം "
"സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാര്‍ത്ഥന കഴിഞ്ഞാല്‍ ഏറ്റം മനോഹരമായത് "നന്മ നിറഞ്ഞ മറിയമേ" എന്ന പ്രാര്‍ത്ഥനയാണ് അതാണ് മറിയത്തിനു കൊടുക്കുവാന്‍ നമ്മുക്ക് കഴിയുന്ന ഏറ്റവും നല്ല അഭിനന്ദനം ....
"നന്മ നിറഞ്ഞ മറിയമേ, സ്വസ്തി! കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു"
"പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍"
"പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ! പാപികളായ ഞങ്ങള്‍ക്കുവേണ്ടി, ഇപ്പോഴും, ഞങ്ങളുടെ മരണസമയത്തും, തമ്പുരാനോട് അപേക്ഷിയ്ക്കേണമേ. ആമ്മേന്‍"