Saturday, 30 August 2014

രക്തസ്രാവക്കാരി സ്ത്രി


"പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുണ്ടായിരുന്നവളും ആര്‍ക്കും സുഖപ്പെടുത്താന്‍ കഴിയാതിരുന്നവളുമായ ഒരു സ്ത്രി പിന്നിലുടെ വന്നു അവന്‍റെ വസ്ത്ര വിളുമ്പില്‍ സ്പര്‍ശിച്ചു .തല്‍ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു " (ലുക്കാ,8:43:44) 
                
                  "ദൈവമേ ,ഞാന്‍ നിരവധിയായ പ്രശ്നങ്ങളില്‍ അകപ്പെട്ടിരിക്കുന്നു എന്റെ മനസ്സ് ഉല്‍ക്കണ്ടാകുലമാണ് .മറ്റുള്ളവരെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും എനിക്കാവുന്നില്ല .ദൈവമേ ഞാനും ര്ക്തസ്രാവക്കാരി സ്ത്രിയെപ്പോലെ നിന്‍റെ വസ്ത്ര വിളുമ്പില്‍ തൊടുന്നു അങ്ങ് എന്നെ സ്പര്‍ശിക്കണമേ..."
                 
യേശു ചോദിച്ചു ആരാണ് എന്നെ സ്പര്‍ശിച്ചത്? ആരും മിണ്ടിയില്ല ആപ്പോള്‍ പത്രോസ് പറഞ്ഞു ഗുരോ .ജനക്കുട്ടം ചുറ്റും കുടി നിന്നെ തിക്കുകയാണല്ലോ (ലുക്കാ :8;45)
                 
                 "ആ സ്ത്രിയോട് എനിക്ക് അസൂയ തോന്നുന്നു .അങ്ങയുടെ അടുത്തുവന്നു ആ വസ്ത്ര വിളുമ്പില്‍ തൊടുവാനുള്ള അവളുടെ വിശ്വാസതിക്ഷ്ണതയും മനക്കരുത്തും എന്നേക്കാള്‍ എത്രയോ ഉന്നതമാണ് അങ്ങ് എന്നെ അധികം സ്നേഹിക്കുന്നില്ല സഹായിക്കുന്നില്ല എന്നൊക്കെ പറഞ്ഞു ഞാന്‍ സംഭ്രമിച്ചിരിക്കുന്നു അങ്ങയുടെ അടുത്തുവരുവാന്‍ എനിക്കാകട്ടെ"
               
യേശു പറഞ്ഞു ആരോ എന്നെ സ്പര്‍ശിച്ചു എന്നില്‍ നിന്നും ശക്തി നിര്‍ഗ്ഗമിച്ചിരിക്കുന്നത് ഞാനറിയുന്നു (ലുക്കാ :8;47)
               
                 "ദൈവമേ അങ്ങയുടെ ശക്തി എന്നിലേക്ക്‌ അയക്കണമേ എന്നെ വേദനിപ്പിക്കുന്ന അവസ്ഥകളില്‍ നിന്നും എന്നെ മോചിപ്പിക്കണമേ അങ്ങയുടെ സ്നേഹവും ശക്തിയും കൊണ്ട് എന്നെ നിറക്കണമേ .ദൈവമേ ഞാന്‍ ഭയപ്പെട്ടുപോയ് നീ എന്റെ സ്പര്‍ശനം അറിയാതെ കടന്നുപോകുമോ എന്ന് ഞാന്‍ മുറിവേറ്റവള്‍ ആണ് ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു എന്നെ സഹായിക്കണമേ"