
  കൃപയും സ്നേഹവും മൂര്‍ത്തരൂപം പ്രാപിക്കുന്നത് ദൈവത്തിലാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഭാരതിയര്‍ ദൈവത്തെ അമ്മയായി സങ്കല്പ്പിക്കുന്നത് " യാ ദേവി സര്‍വ്വഭുതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തേസ്യ എന്ന് അവര്‍ പ്രാര്‍ത്ഥിക്കുന്നു അമ്മേ നാരായണ എന്ന് വിളിക്കുന്നു പെറ്റമ്മ കുഞ്ഞിനെ മറന്നാലും നമ്മെ മറക്കാത്ത ഒരമ്മയെ നമ്മുക്കാവശ്യമുണ്ടെന്നറിഞ്ഞു കൊണ്ടാണ് യേശു തമ്പുരാന്‍ "ഇതാ നിന്റെ അമ്മ " എന്നാ മരണമൊഴിയിലുടെ തന്റെ അമ്മയെ നമ്മുക്കായി വിട്ടുതന്നത് .ഉല്പത്തിപ്പുസ്തകത്തില്‍ നരകത്തിന്റെ നിത്യശത്രുവായും വെളിപാട്‌പുസ്തകത്തില്‍ സ്വര്‍ഗ്ഗിയ സുര്യനെ ആവരണമക്കിയവളായും മനുഷ്യ രക്ഷയുടെ അവിഭാജ്യ ഘടകമായി വിശുദ്ധ ഗ്രന്ഥത്തില്‍ നിറഞ്ഞു നില്‍ക്കുന്ന :സ്ത്രീയാണ് പരിശുദ്ധ അമ്മയെന്ന് രക്ഷാകര പ്രവര്‍ത്തനത്തിന്റെ നിര്‍ണ്ണായകമുഹുര്‍ത്തങ്ങളില്‍ തന്റെ സംബോധനയിലുടെ യേശുനാഥാന്‍ വെളിപ്പെടുത്തി ഈ തെളിവുകളെല്ലാം അവഗണിച്ചു കൊണ്ടാണ് ചില നവികരണവാദികള്‍ പരിശുദ്ധ അമ്മയെ യേശുവില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നത് അക്ഷരവ്യാഖ്യനത്തിന്റെ കയറില്‍തുങ്ങി അവര്‍ കൈ കാലിട്ടടിക്കുന്ന്തു കാണാം അവര്‍ ഒന്ന് ഓര്‍ത്തിരിക്കട്ടെ ദൈവം തന്റെ അമ്മയാകാന്‍ തെരഞ്ഞെടുക്കുകയും ക്രപനിറച്ചു തന്നോട് ചേര്‍ത്ത് നിര്‍ത്തുകയും ചെയ്തവളെ ദൈവത്തില്‍ നിന്നും വേര്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് വചന വിരുദ്ധമായ വലിയ പാപമാണ്

 
    
 .png&container=blogger&gadget=a&rewriteMime=image%2F*) |
|
|
|
|
|
|
|
|