Sunday 31 August 2014

ഓ മറിയമേ !



   


ഉന്നതങ്ങളില്‍ ദൈവത്തിനു സ്തുതിയും സ്തോസ്ത്രവും വണക്കവും  ഉണ്ടായിരിക്കട്ടെ;

ഓ പ്രഭാവമേറിയ അത്ഭുതകന്യകയെ!നീ ദൈവത്തിന്‍റെ മകളും അമ്മയുമാണല്ലോ ;നീ സകല ബഹുമാനവും സ്തുതിയും അര്‍ഹിക്കുന്നു ;നിന്റെ ശലിനതായാല്‍ നീ അത്യുന്നയകുന്നു ;നിന്റെ കന്യാത്വത്താന്‍ നീ സുന്ദരിയാകുന്നു ;നിന്റെ സ്നേഹത്താല്‍ നീ ജ്വലിച്ചെരിയുന്നു ;
നിന്റെ സഹനങ്ങളില്‍ ദൈവഹിതത്തിനു നീ പുര്‍ണ്ണവിധേയയാകുന്നു .
കാരുണ്യത്തില്‍ നീ ഏറ്റം സൌമ്യയകുന്നു;പ്രാര്‍ത്ഥനയില്‍ നീ ഏറ്റം തികഷ്ണതയുള്ളവളാകുന്നു;
ധ്യാനത്തില്‍ നീ അതീവം ഗഹനയാകുന്നു ;ദൈവദര്‍ശനത്തില്‍ നീ മഹോന്നതയകുന്നു ;സഹതാപത്തില്‍ നീ അത്യന്തം ആര്‍ദ്രയാകുന്നു ;സഹായത്തിനു നീ മഹാ വല്ലഭയാകുന്നു 

ഓ മറിയമേ നീ സ്വര്‍ഗ്ഗത്തിന്റെ കവാടമാകുന്നു ..നീ സകല പുണ്യങ്ങലുടെയും മാതൃകയാകുന്നു;നീ നിര്‍ഭാഗ്യവവരുടെ സങ്കേതമാകുന്നു ....നീ രോഗികളുടെ ആശ്വാസമാകുന്നു......നീ അനാഥരുടെ അമ്മയാകുന്നു....

കന്യാമകുടമേ...!!!സുരഭില സുന്ദരി....!!! ഓ മറിയമേ ! നക്ഷത്രത്തിന്റെ പ്രകാശവും റോസപ്പുവിന്റെ കാന്തിയും ...സുര്യന്റെ ദീപ്തിയും നിന്നിലുണ്ട് ......

ഓ മറിയമേ ആകാശവും ഭുമിയും നിന്നെ വാഴ്ത്തട്ടെ സകല സ്രഷ്ടികളും നിന്റെ സ്തുതി ഗീതങ്ങള്‍ പാടട്ടെ .സ്നേഹമുള്ള അമ്മേ എന്റെ ആത്മാവ് നിന്നെ പുകഴ്ത്തട്ടെ .നിന്റെ മഹിമകള്‍ വര്‍ണ്ണിക്കുവാന്‍ എന്റെ നാവു അശക്തമാണ് .നിന്റെ മനസ്സ് ഗ്രഹിക്കുവാന്‍ എന്റെ മനസ്സിന് ശേഷിയുമില്ല .ആകയാല്‍ നിന്റെ സന്നിധിയില്‍ തല കുനിച്ചുകൊണ്ട് ഞാനിപ്രകാരം ചെല്ലും......

എന്റെ അമ്മേ ! നിന്റെ സ്നേഹ മടിയില്‍ നീ എന്നെ സ്വീകരിക്കണമേ .എന്റെ ഹൃദയതുടിപ്പുകള്‍ നീ ശ്രവിക്കുണമേ....ഞാന്‍ സ്നേഹിക്കുന്ന എല്ലാവരെയും എന്നോടുകുടെ സ്വീകരിക്കണമേ .നിന്റെ മടിയില്‍ ഇശോയെ കാണുമ്പോള്‍ എന്റെ ആത്മാവ് ആനന്ദത്താല്‍ നിറയുന്നു...
എന്റെ സകല ഭാഗ്യവും അവിടുന്നാണെന്നു ഞാന്‍ അറിയുന്നു അമ്മേ! ഉണ്ണി ഇശോയെ കൂടെ കൂടെ നീ എന്നെ കാണിക്കണമേ