Friday, 29 August 2014

മറിയത്തിന്റെ സുകൃതമാതൃക




0_8047c_6f5e0a78_M (291x59, 3Kb)
പരിശുദ്ധ മറിയമേ ! ദൈവ മാതാവേ ! നിത്യ കന്യകയെ !എന്റെ അമ്മേ !മനുഷ്യ ബുദ്ധിയിലടങ്ങാത്തും വിവരണാതീതവുമായ വിശേഷവരങ്ങള്‍ നിനക്ക് ലഭിച്ചുവല്ലോ നിന്റെ എളിയ ദാസിയായ ഞാനിതാ നിന്റെ മഹോന്നത സിംഹാസനത്തിന്‍ മുമ്പാകെ സാഷ്ടാംഗം വീണു നിന്നെ വണങ്ങുന്നു .അമ്മേ!സ്നേഹിക്കുന്നതിനായി നല്‍കപ്പെട്ടിരിക്കുന്ന എന്റെ ഹൃദയം സ്നേഹ തിക്ഷ്ണത പ്രകാശിപ്പിക്കാന്‍ ആവേശം കൊള്ളുന്നു 
ഓ പരിശുദ്ധ മാതാവേ ! നീ സകല മാലാഖമാരെക്കാളും അത്യധികം ഉയര്‍ത്തപ്പെട്ടിരിക്കുന്നു .നീ സകല സ്ത്രികളിലും ശാലിനയായിരുന്നതിന്റെ നിത്യ സമ്മാനമാണിത് 
ഓ സര്‍വ്വാംഗ സുന്ദരിയായ വിമല കന്യകയെ ! അന്യാദ്രശ്യയായ മാതാവേ! ദൈവതൃ ക്കണ്ണ്കളെപ്പോലും നീ സവിശേഷം സമാകര്‍ഷിച്ചുവല്ലോ ,ആകാശത്തിലോ ഭുമിയിലോ നിന്നോട് തുലനം ചെയ്യത്തക്ക യാതൊരു സൃഷ്ടിയുമില്ല .
ഓ മറിയമേ! ഞാനിതാ നിന്റെ സന്നിധിയില്‍ വിണ്ടും മുട്ടുകുത്തുന്നു .നിനക്കധികം പ്രസാദകരമായ സ്തുതികള്‍ സമര്‍പ്പിക്കുവാന്‍ പാപരഹിതമായ  ഹൃദയവും ഭക്തി സമ്പൂര്‍ണ്ണങ്ങളായ അധരങ്ങളും എനിക്ക് തരിക ...ആമേന്‍ !!
                    0_8047c_6f5e0a78_M (291x59, 3Kb)
                                                       0_9ec66_a36537c8_S (149x150, 41Kb)