
ആകുലതകളിലും വ്യാകുലതകളിലുംപെട്ട് നീറുന്ന മനസുകൾക്കും തകർന്ന കുടുംബങ്ങൾക്കും പുതുജീവൻ പകരാൻ ജപമാലയ്ക്കു കഴിയും.
എത്രയും സ്‌നേഹം നിറഞ്ഞ അമ്മേ, അങ്ങേ സന്നിധിയില്‍ സഹായത്തിനായി അണഞ്ഞിട്ടുള്ള ആരെയും നിരാശരായി മടക്കി അയച്ചിട്ടില്ലെന്ന് അമ്മയോര്‍ക്കണമേ.. ആലംബഹീനരുടെ സങ്കേതമായ മറിയമേ, ആര്‍ദ്രതയുള്ള ഹൃദയമുള്ളവളേ, ഈ വിശ്വാസത്തില്‍ നിന്ന് അണുവിട വ്യതിചലിക്കാതെ നിന്റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു. മനസ്സ് കലങ്ങിയും കണ്ണ് നനഞ്ഞും പാപിയായ ഞാന്‍ ഇതാ നിന്റെ മാധ്യസ്ഥം തേടുന്നു. ദൈവപുത്രന്റെ മാതാവായവളേ, എന്റെ അമ്മേ, എന്റെ ആശ്രയമേ എന്റെ അപേക്ഷയെ നിരസിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.. ആമ്മേന്‍
.png)