Tuesday 20 January 2015

ഭൂമിയെ സ്നേഹിച്ച കുഞ്ഞു മാലാഖ,

ഭൂമിയെ സ്നേഹിച്ച കുഞ്ഞു മാലാഖ,

ആ കുഞ്ഞു മാലാഖ ഭൂമിയെ ഒരുപാട് 
സ്നേഹിച്ചിരുന്നു ആകാശത്ത് 
നിന്നും അവള്‍ താഴെ ഭൂമിയുടെ മനോഹാരിത 
നോക്കി നിൽക്കും എല്ലാ ദിവസങ്ങളിലും ,
ഭൂമിയിലേക്ക് ഒരു യാത്ര പോകാന്‍ അവളുടെ 
മനസ്സ് ഒരുപാട് 
മോഹിച്ചു പക്ഷേ അവളുടെ ലോകത്തെ 
നിയമം അതിന് അനുവദിച്ചിരുന്നില്ല .
മാലാഖ രാജ്ഞിയുടെ ആജ്ഞ പ്രകാരം 
ഭൂമിയിലേക്ക് ചിലരെ ദൂതിനയക്കും 
അവർക്ക് മാത്രമേ ഭൂമിയിലേക്ക് 
പോകാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ .
അവളുടെ മനസ്സിലെ മോഹം ഒരു നാൾ 
സഫലീകരിച്ചു ആരുമറിയാതെ ഒരുനാള്‍ അവള്‍
 ഭൂമിയിലേക്ക് യാത്രയായ് .ഭൂമിയിലെത്തിയ 
അവള്‍ അവിടുത്തെ മനോഹാരിത കണ്ട് മതി
 മറന്ന് തിരിച്ച് തങ്ങളുടെ ലോകത്തിലേക്ക് 
പോകാന്‍ വൈകി പോയി നിർഭാഗ്യവശാൽ അവൾ 
യാത്ര പോയത് രാഞ്ജിയുടെ ചെവിയില്‍ എത്തി .
അവള്‍ പിടിക്കപ്പെട്ടിരിക്കുന്നു എന്ന്
 അവള്‍ക്ക് മനസ്സിലായി അതിനുള്ള 
ശിക്ഷ കടുത്തതായിരിക്കും 
എന്നത് അവള്‍ക്കറിയാമായിരുന്നു .
അന്നത്തെ രാത്രി തന്നെ രാജ്ഞി 
അവളുടെ ശിക്ഷ വിധിച്ചു ,
ആ രാത്രിയിൽ അവൾ തനിയെ ആകാശത്തിൽ 
മുഴുവന്‍ ദീപങ്ങൾ തെളിയിക്കണം എന്നതായിരുന്നു 
രാജ്ഞി അവള്‍ക്കു നൽകിയ ശിക്ഷ .
തനിക്ക് നൽകിയ ശിക്ഷ ഇളവ് നൽകാൻ 
അവള്‍ രാജ്ഞിയോട് കേണപേക്ഷിച്ചു 
പക്ഷേ രാജ്ഞി അതൊന്നും ചെവി കൊണ്ടില്ല .
അവള്‍ പൊട്ടിക്കരഞ്ഞു അവളുടെ കരച്ചില്‍ 
പോലും രാജ്ഞിയുടെ മനസ്സലിയിച്ചില്ല.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അന്നു രാത്രി 
അവള്‍ ആകാശത്ത് ദീപങ്ങൾ തെളിയിച്ചു തുടങ്ങി .
ആകാശത്തിൻറ പകുതിയോളം ദീപങ്ങൾ 
തെളിയിച്ചു കഴിഞ്ഞപ്പോഴേക്കും അവള്‍ 
ആകെ തളർന്നു പോയിരുന്നു .
അവളുടെ ദയനീയമായ അവസ്ഥ കണ്ട് 
മനം നൊന്ത് ചന്ദ്രൻ മേഘങ്ങള്‍ക്കു 
പിറകില്‍ മറഞ്ഞു നിന്നു തേങ്ങി ,
മേഘങ്ങള്‍ അവള്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിച്ചു .
ആകാശത്ത് ഓടി നടന്ന് അവളുടെ കുഞ്ഞി 
കാലുകള്‍ നന്നേ കുഴഞ്ഞിരുന്നു കണ്ണുകള്‍ 
അപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നുഒടുവിൽ 
ആകാശത്തിലെ അവസാനത്തെ ദീപവും തെളിയിച്ച്
 കഴിഞ്ഞപ്പോഴേക്കും അവള്‍ മുഴുവനായും തളർന്ന് 
പോയിരുന്നു .കാലുകള്‍ കുഴഞ്ഞു പോകുന്നതായി 
അവള്‍ക്കു തോന്നി അവള്‍ പറക്കാൻ ശ്രമിച്ച് 
കൊണ്ടിരുന്നു പക്ഷേ അവളുടെ 
ചിറകുകൾ തളർന്നു പോയിരുന്നു ,
അവള്‍ പതിയെ പതിയെ ആകാശത്ത് നിന്നും 
താഴേക്ക് ഊർന്ന് വീണു അപ്പോഴും അവളുടെ കണ്ണുകള്‍
 പാതിയടഞ്ഞിരുന്നു .
താഴേക്ക് പതിച്ച അവള്‍ വന്നു വീണത് 
ഭൂമിയിലെ ഒരു തടാകക്കരയിൽ ആയിരുന്നു 
വീഴ്ചയുടെ ആഘാതത്തിൽ അവളിൽ നിന്നും
 ജീവന്‍ പതിയെ പടിയിറങ്ങി അവസാനം 
അവളുടെ കണ്ണുകള്‍ എന്നെന്നേക്കുമായി 
             അടയുമ്പോൾ അവള്‍ പതിയെ ആകാശത്തേക്ക് നോക്കി 
          അപ്പോഴും അവള്‍ തെളിയിച്ച ആ ദീപങ്ങൾ അണഞ്ഞിരുന്നില്ല 
അന്ന് ആ കുഞ്ഞു മാലാഖ തെളിയിച്ച ദീപങ്ങൾ 
അണയാതെ ഇന്ന് നമ്മള്‍
 ആകാശത്ത് കാണുന്ന നക്ഷത്രങ്ങള്‍.!

         
 
m