Sunday 17 August 2014

മറിയമേ! സ്വസ്തി!


അമ്മേ! ശ്രദ്ധിക്കുക; അമ്മേ ശ്രവിക്കുക; ഞാനിതാ മുട്ടിന്മേല്‍നിന്ന് ''മറിയമേ സ്വസ്തി'' എന്നുചൊല്ലി നിന്നെ വാഴ്ത്തുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ആകാശം സന്തോഷിക്കയും, ഭൂമി മന്ദഹാസം തൂകുകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ സാത്താന്‍ ഭയപ്പെട്ടോടുകയും നരകം വിഭ്രമിച്ചു ഞടുങ്ങുകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ലോകം നിസ്സാരമെന്നു തോന്നുകയും, മാംസം വിറയ്ക്കയും ചെയ്യുന്നു. ''മറിയമേ സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ഉള്ളില്‍ നിന്നു വിഷാദം നീങ്ങുകയും, ആനന്ദം അവിടെ നിറയുകയും ചെയ്യുന്നു. ''മറിയമേ സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ഭക്തിമാന്ദ്യം അപ്രത്യക്ഷമാകയും, സ്‌നേഹം പുനരുത്ഭവിക്കയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തി. ചൊല്ലുമ്പോള്‍ പ്രത്യാശ വര്‍ദ്ധിക്കയും, ആശ്വാസം സമൃദ്ധിയാകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ആത്മാവു മുഴുവനും ജ്വലിച്ചെരിയുകയും, സ്‌നേഹം ആര്‍ദ്രമാകയും ചെയ്യുന്നു. ഈ സ്വസ്തി വചനത്തിന്റെ ശക്തിയും മാധുര്യവും വാക്കുകളാല്‍ പ്രകാശിപ്പിക്കുക സാധ്യമല്ല