Sunday 17 August 2014

അമ്മയ്‌ക്കരികെ

അമ്മേ നിന്റെ ജീവിതം ഒരു പ്രാര്‍ത്ഥനയായിരുന്നു. എന്നാല്‍ ഞങ്ങള്‍ പലപ്പോഴും പ്രാര്‍ത്ഥിക്കാന്‍  മറന്നുപോവുന്നവരാണ്.പ്രാര്‍ത്ഥനകള്‍ ഞങ്ങളെ ഭാരപ്പെടുത്തുന്നു.അധരവ്യായാമങ്ങളില്‍ പെട്ട് ഞങ്ങള്‍  പ്രാര്‍ത്ഥനകളുടെ മണിക്കൂറുകളെ ആര്‍ക്കും പ്രയോജനപ്പെടാത്തവിധത്തില്‍ തള്ളിനീക്കുന്നു. പ്രാര്‍ത്ഥനകളില്‍ നിന്ന് അകലുമ്പോള്‍ ഞങ്ങള്‍ പരമനന്മയായ ദൈവത്തില്‍ നിന്നാണല്ലോ അകലുന്നത്.പ്രാര്‍ത്ഥിക്കാന്‍ മറക്കുമ്പോഴും  മടിക്കുമ്പോഴും ഞങ്ങള്‍ ദൈവത്തെതന്നെയാണല്ലോ മറന്നുപോകുന്നത്.ദൈവത്തിലേയ്ക്കടുക്കുവാനുള്ള ഏറ്റവും ശക്തമായ മാധ്യമമായ പ്രാര്‍ത്ഥനകളിലേക്ക്  അമ്മ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയാലും.ഞങ്ങളുടെ  ചുണ്ടുകളില്‍ നിന്നല്ല ഹൃദയത്തില്‍ നിന്ന്പ്രാര്‍ത്ഥനകള്‍ ഉയരട്ടെ.ഞങ്ങളുടെ ജീവിതങ്ങളെ ഒരുപ്രാര്‍ത്ഥനയാക്കി മാറ്റിയാലും.ആമ്മേന്‍ 
വ്യാകുലനാഥേ, ഞങ്ങളുടെ ഹൃദയത്തിന്റെ ഭാരങ്ങളെ അമ്മ അളന്നുനോക്കണമേ.ഞങ്ങളുടെ സങ്കടത്തിന്റെ തീവ്രത അമ്മ മനസ്സിലാക്കണമേ.ഞങ്ങളുടെ മുറിവുകളുടെ ആഴം അമ്മ പരിശോധിക്കണമേ ഞങ്ങളുടെ ഉല്‍ക്കണ്ഠകളെ അമ്മ സ്പര്‍ശിക്കണമേ.കാരണം അമ്മയുടെ ഹൃദയം അനുകമ്പാര്‍ദ്രമാണ്. അമ്മയുടെ കാരുണ്യം അതിരു നിര്‍ണ്ണയിക്കാനാവാത്തതാണ്. അമ്മയുടെ സ്പര്‍ശം ആശ്വാസദായകമാണ്. അമ്മയുടെ സ്‌നേഹം ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ പ്രേരണ നല്കുന്നവയാണ്.വ്യാകുലങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും അമ്മയെ നോക്കി ജീവിക്കുവാന്‍ ഞങ്ങള്‍ക്ക് കരുത്ത് നല്കിയാലും
     
വിശുദ്ധിയുടെ വിളനിലമായ മറിയമേ,ഞങ്ങളെ വിശുദ്ധിയുടെ മേലങ്കി പുതപ്പിക്കുക.വിശുദ്ധമായ വിചാരങ്ങളാല്‍ ഞങ്ങളുടെ ബുദ്ധിയെ  സമ്പന്നമാക്കുക.കണ്ണുകള്‍ക്ക് നിഷ്‌ക്കളങ്കതയുടെ വെളിച്ചം നല്കുക.നന്മ കേള്‍ക്കാന്‍ ഞങ്ങളുടെ കാതുകള്‍ തുറന്നുതരുക.നല്ലതു പറയുവാന്‍ ഞങ്ങളുടെ  നാവുകള്‍ക്ക് കരുത്തുനല്കുക.കന്മഷമില്ലാത്ത മോഹങ്ങളാല്‍ ഞങ്ങളുടെ ഹൃദയങ്ങളെ കഴുകി വെടിപ്പാക്കുക.സ്‌നേഹസ്പര്‍ശം ഞങ്ങളുടെ കരങ്ങള്‍ക്ക് നല്കുക.നല്ലതിലേക്ക് ചരിക്കുവാന്‍ ഞങ്ങളുടെ വഴികള്‍ക്ക് തെളിച്ചം നല്കുക.കാരണം എല്ലാ നന്മകളുടെയും ഉടയവനായ ഈശോയ്ക്ക് ജന്മം നല്കിയതും അവിടുത്തെ വളര്‍ത്തിയതും അമ്മയാണല്ലോ.അമ്മയുടെ നാമം എന്നും  വാഴ്ത്തപ്പെടട്ടെ.ആമ്മേന്‍
    
ആയുസിന്‍റെ നടവഴിയില്‍ എനിക്കെന്നും നക്ഷത്രവെളിച്ചമായിരിക്കുന്ന അമ്മ അമ്മയോടൊപ്പം നിന്ന് ഇശോയെ ആരധിക്കാനാണ് എനിക്കിഷ്ടം കാരണം ഞാനാകും മുല്‍പ്പടര്‍പ്പില്‍ ദൈവസ്നേഹമാം തീ പടരാന്‍ കാത്തിരുന്നവളാണ് എന്റെ പരിശുദ്ധ അമ്മ 
   
"സ്നേഹമാണ് അമ്മ" അമ്മ സ്വര്‍ഗത്തിന്‍റെ കവാടമാണ്  ആ കവാടത്തിലുടെ മാത്രമേ സ്വര്‍ഗത്തിലേക്ക് കടക്കാനാകു .അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്തവള്‍ അമ്മ മേരി ആരെയും നിരാശരാക്കത്തവള്‍ അമ്മ. എന്റെ പ്രിയസുതന്റെ അമ്മ സ്വര്‍ഗിയരാജ്ഞി.സര്‍വ്വം സഹയായ അമ്മ!!
   
പരിശുദ്ധ കന്യാമറിയംദൈവത്തിന്‍റെ അമ്മയും മകളുമായ മറിയം പരിശുദ്ധ ത്രിത്വത്തിന്‍റെ മാനസപുത്രി പരിശുദ്ധാത്മാവിന്റെ മണവാട്ടി രക്ഷകനായ യേശുവിന്‍റെ അമ്മ 