ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങിൽ ഞങ്ങള്‍ ആശ്രയിക്കുന്നു, ശരണപ്പെടുന്നു. ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. അങ്ങുതന്ന സന്തോഷങ്ങൾക്കും അവിടുന്നനുവദിച്ച ദുഃഖങ്ങൾക്കും ഒരായിരം നന്ദി ചൊല്ലുന്നു നാഥാ. എന്തിലും എല്ലായ്‌പ്പോഴും അങ്ങിൽ ആശ്രയിക്കുവാനും അവിടുത്തെ ഹിതം നിറവേറ്റുന്നവരായിത്തീരുവാനും ജീവജലത്തിന്റെ അരുവിയായ പരിശുദ്ധാത്മാവിൽ ഞങ്ങളെ വഴിനടത്തണമേ. വേനലിലും വളർച്ചയിലും നിറയെ ഫലം ചൂടുന്നവരാകുവാൻ അവിടുത്തെ ആത്മാവിന്റെ പനിമഞ്ഞിൽ ഞങ്ങളെ പുതപ്പിക്കണമേ. സ്തുതിയും സ്തോത്രവും പുകഴ്ചയും എന്നും എന്നേക്കും അങ്ങേക്കുള്ളതാകുന്നു, ആമേന്‍ …
ദൈവമാതാവായ പരിശുദ്ധ കന്യാമറിയമേ, മനുഷ്യകുലം മുഴുവന്‍റെയും മാതാവും മദ്ധ്യസ്ഥയും സഹായവും സംരക്ഷകയുമാകുവാന്‍ ദൈവം മുന്‍കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങള്‍ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങള്‍ അങ്ങയെ സ്വീകരിക്കുന്നു.അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താല്‍ ആത്മീയവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും പ്രത്യേകിച്ച് പൈശാചിക ശക്തികളുടെ ഉപദ്രവങ്ങളില്‍ നിന്നും , സംരക്ഷിക്കണമേ