Monday 18 August 2014

എന്റെ സംരക്ഷകന്‍ .

 
 
എന്റെ വിഷമങ്ങളില്‍ എന്നെ ആശ്വസിപ്പിക്കുന്ന കുട്ടുകാരന്‍ വിഴ്ച്ചകളില്‍ പിടിച്ചുയര്‍ത്തുന്ന താതന്‍. മുറിവുകളെ തലോടുന്ന വൈദ്യന്‍ .യാത്രയില്‍ നല്ല ഇടയന്‍ . എന്നെ സംരക്ഷിക്കുവാന്‍ ശക്തിയുള്ള രാജാവ്‌ .ഇതിനെല്ലാമുപരി എന്നിലെ എന്നെ അതിന്റെ എല്ലാ കുറവുകളോടും കുറ്റങ്ങളോടും കൂടെ  അംഗികരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന നല്ല പിതാവ് .ഒന്ന് പിറക്കുവാന്‍ ഒരു ഗ്രാമിണ കന്യകയുടെ ഉദരം ചോദിച്ചു വാങ്ങുന്ന നസ്രത്തിലെ രാജാവ്‌, പാവപ്പെട്ട മനുഷ്യ ജീവിതത്തിലെ എല്ലാ കഷ്ടതകളും വേദനകളും യാതനകളും അനുഭവിച്ചറിഞ്ഞ എന്റെ രാജാവ്‌ .......
എന്റെ യേശുവേ നിന്റെ  സാമിപ്യം നിന്റെ പരിപാലന സ്നേഹം എല്ലാം ഞാന്‍ ഓരോ ദിനവും  അനുഭവിച്ചറിയുന്നു.
എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ അവിടുന്ന് എന്റെ കുടെയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു 
ഞങ്ങളുടെ സ്നേഹമുള്ള അമ്മേ അങ്ങേ തിരുക്കുമാരനെ സ്നേഹിക്കുവാനുള്ള  യോഗ്യത ഞങ്ങള്‍ക്കും നല്കണമേ