കര്‍ത്താവേ, ജീവിതത്തിലെ പ്രയാസങ്ങള്‍ കാരണം അങ്ങയിലുള്ള വിശ്വാസവും പ്രത്യാശയും നഷ്ടപ്പെട്ട മക്കളെ അങ്ങ് സന്ദര്‍ശിക്കണമേ.
കര്‍ത്താവേ
നിന്റെ തിരുവിലാവിലേക്ക് നോക്കി ഞാന്‍ ഒരു പരമാര്‍ത്ഥം തിരിച്ചറിയട്ടെ.
ശരിക്കും നിന്റെ മുറിപ്പാടുകള്‍ എന്റെ അഭിമാനമാണ്, എന്റെ രക്ഷയാണ്. എന്റെ
യേശുവേ എന്റെ രക്ഷയ്കായ് നീയേറ്റ മുറിവുകളെല്ലാം ഓര്‍ത്തു, എനിക്ക് വേണ്ടി
നീയേറ്റ അടികള്‍ ഓര്‍ത്തു വിതുമ്പുന്ന ഹൃദയത്തോടെ വിനീത മനസ്സോടെ ഞാന്‍
അങ്ങയെ വാഴ്ത്തുന്നു. എന്റെ യേശുവേ എനിക്ക് നീ മാത്രം…
“എന്റെ രക്ഷക്കായ് നീയേറ്റ മുറിവുകളെല്ലാം
ഓര്‍ത്തു ഞാന്‍ അങ്ങേ സ്തുതിച്ചിടുന്നു
എന്റെ രക്ഷയ്കായ് നീയേറ്റ അടികളെല്ലാം
ഓര്‍ത്തു ഞാന്‍ അങ്ങേ സ്തുതിച്ചിടുന്നു
എന്റെ രക്ഷയ്കായ് യേശുവേ നീ വീണ വഴിക്കളെല്ലാം
ഓര്‍ത്തു ഞാന്‍ അങ്ങേ സ്തുതിച്ചിടുന്നു…”
ഞങ്ങളുടെ
കർത്താവായ ദൈവമേ, അങ്ങിൽ ഞങ്ങള്‍ ആശ്രയിക്കുന്നു, ശരണപ്പെടുന്നു.
ഞങ്ങളുടെമേൽ കരുണയായിരിക്കണമേ. അങ്ങുതന്ന സന്തോഷങ്ങൾക്കും അവിടുന്നനുവദിച്ച
ദുഃഖങ്ങൾക്കും ഒരായിരം നന്ദി ചൊല്ലുന്നു നാഥാ. എന്തിലും എല്ലായ്‌പ്പോഴും
അങ്ങിൽ ആശ്രയിക്കുവാനും അവിടുത്തെ ഹിതം നിറവേറ്റുന്നവരായിത്തീരുവാനും
ജീവജലത്തിന്റെ അരുവിയായ പരിശുദ്ധാത്മാവിൽ ഞങ്ങളെ വഴിനടത്തണമേ. വേനലിലും
വളർച്ചയിലും നിറയെ ഫലം ചൂടുന്നവരാകുവാൻ അവിടുത്തെ ആത്മാവിന്റെ പനിമഞ്ഞിൽ
ഞങ്ങളെ പുതപ്പിക്കണമേ. സ്തുതിയും സ്തോത്രവും പുകഴ്ചയും എന്നും എന്നേക്കും
അങ്ങേക്കുള്ളതാകുന്നു, ആമേന്‍ …