Friday 23 January 2015

വിശുദ്ധ ജെർമ്മെയിൻ കുസിൻ.


ഫ്രാൻസിലെ ടുളൂസിൽ 16-ാം നൂറ്റാണ്ടിലാണ് ആ പെൺകുട്ടി ജീവിച്ചിരുന്നത്. ഒരു കൈയ്ക്ക് അല്പം വൈകല്യമുണ്ടായിരുന്നു അവൾക്ക്. കൂടാതെ ക്ഷയംപോലുള്ള ഒരു രോഗവും. പകൽസമയത്ത് ആടുകളെ മേയ്ക്കുക എന്നതായിരുന്നു രണ്ടാനമ്മ അവൾക്ക് നല്കിയ ജോലി. അതും ചെന്നായ്ക്കളും മറ്റുമുള്ള കാട്ടുപ്രദേശത്ത്. ആടു മേയ്ക്കാത്ത സമയങ്ങളിൽ വീട്ടുജോലികളും ചെയ്യണം. ഇതിനിടയിൽ അനുദിനം ദിവ്യബലിക്ക് പോകാൻ എങ്ങനെ സാധിക്കും? ദിവ്യബലിക്ക് പോകേണ്ട സമയത്ത് മിക്കവാറും ആടുകളെ മേയ്ക്കുകയായിരിക്കും. പക്ഷേ അവൾക്ക് അതിന് ബുദ്ധിമുട്ടൊന്നും തോന്നിയില്ല. വിശുദ്ധ കുർബാന ക്കു സമയമാകുമ്പോൾ എന്തുചെയ്യുമെന്നോ? തന്റെ കാവൽമാലാഖക്ക് ആടുകളെ ഏല്പിച്ചുകൊടുത്തിട്ട് പോകും. തിരികെ വരുമ്പോഴും ആടുകൾ സ്വസ്ഥരായി മേയുന്നത് കാണാം. തെല്ലും അത്ഭുതമില്ലാതെ ആ പെൺകുട്ടി കാവൽമാലാഖക്കു നന്ദി പറഞ്ഞ് തന്റെ ജോലി തുടരും. 
ആവുംപോലെയെല്ലാം രണ്ടാനമ്മയെ സഹായിച്ചും എല്ലാവരെയും സ്‌നേഹിച്ചും ജീവിച്ച അവൾ 22-ാമത്തെ വയസിൽ മരിച്ചു. പില്ക്കാലത്ത് തിരുസഭ അവളെ വിശുദ്ധയെന്നു പേർ വിളിച്ചു, വിശുദ്ധ ജെർമ്മെയിൻ കുസിൻ