Monday, 29 September 2014

ആദ്യം വിളിക്കുന്ന നാമം

  
ഈശോയുടെയും ഈ ലോകത്തിലെ എല്ലാ മാനവരുടെയും അമ്മയായ  പരിശുദ്ധ മറിയമേ, ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും ഞങ്ങൾ അമ്മയെ ഓർമ്മിക്കുന്നു.. അമ്മയെ വിളിക്കുന്നു. കാരണം ഏതാവശ്യം വന്നാലും ഏതു ദു:ഖം വന്നാലും എല്ലാ മനുഷ്യരുടെയും നാവിൻത്തുമ്പിൽ ആദ്യം ഓടിയെത്തുന്ന നാമമാണല്ലോ അമ്മ. അമ്മേയെന്നുള്ള ആ വിളിയിൽ  സങ്കടങ്ങൾ അലിഞ്ഞില്ലാതാകുന്ന അനുഭവങ്ങൾ എത്രയോ വട്ടം അനുഭവിച്ചിട്ടുള്ളവരാണ് ഞങ്ങൾ. നെഞ്ചുതകർന്നും തൊണ്ട ഇടറിയുമുള്ള  ആ വിളികൾക്കുത്തരമായി അമ്മ ഓടിവന്നിട്ടുള്ളതും മാതൃസഹജമായ സ്‌നേഹത്തോടെ ആശ്വസിപ്പിച്ചതും ഞങ്ങൾ ഓർമിക്കുന്നു.   അമ്മയുടെ ആ സ്‌നേഹത്തിന് മുമ്പിൽ പാപികളായ ഞങ്ങൾ നന്ദി അർപ്പിക്കുന്നു. അമ്മേ, ഇനിയും ഞങ്ങളുടെ സങ്കടങ്ങൾക്ക് കാതുകൊടുക്കണേ.. വിളിക്കുമ്പോഴെല്ലാം അേമ്മ, ഓടിയെത്തണമേ...
പരിശുദ്ധ അമ്മേ, പലപ്പോഴും അമ്മയുടെ കൈ വിടുവിച്ച് ഇഷ്ടമുള്ള ഇടങ്ങളിലേക്കും വ്യക്തികളിലേക്കും ഓടിപ്പോയിട്ടുള്ളവരാണ് ഞങ്ങൾ. അമ്മ ഒപ്പമില്ലാത്തതും അമ്മയെ ഉപേക്ഷിച്ചതുമായ അത്തരം യാത്രകൾ അപകടത്തിലേക്കാണ് കൊണ്ടുചെന്നെത്തിച്ചതെന്ന് വളരെ വൈകി മാത്രമാണ് ഞങ്ങൾ തിരിച്ചറിഞ്ഞത്. അപ്പോഴൊക്കെ ഞങ്ങളെയോർത്ത് അമ്മ കരയുകയായിരുന്നുവെന്നും മനസ്സിലാക്കുവാൻ ഞങ്ങൾ വൈകി. എന്നാൽ പിന്നീട് അമ്മയിലേക്ക് തിരികെ വന്നപ്പോൾ കുറ്റപ്പെടുത്തലോ ശാസനയോ ഇല്ലാതെ ഒരു പരാതി പോലും പറയാതെ അമ്മ മാറോട് ചേർത്തണച്ചതും ഞങ്ങളുടെ ഓർമ്മയിലുണ്ട്. തുടർന്നുള്ള ജീവിതത്തിലും അമ്മ ഞങ്ങളെ കൈപിടിച്ച് നടത്തണേ. ജീവിതത്തിന്റെ നേർവഴികൾ അമ്മ കാണിച്ചുതരണമേ...ജീവിതത്തിലെ നല്ലപാഠങ്ങൾ അമ്മയല്ലാതെ മറ്റാരാണ് ഞങ്ങൾക്ക് പറഞ്ഞുതരിക
ആമ്മേൻ
                     



                    

അമ്മേ കൂടെയുണ്ടാകണമേ...









Wednesday, 24 September 2014

സ്നേഹാഗ്നിജ്വാല


4360286_c0822e39c66d (28x20, 1Kb)4360286_c0822e39c66d (28x20, 1Kb)
4360286_c0822e39c66d (28x20, 1Kb)4360286_c0822e39c66d (28x20, 1Kb)
 4360286_c0822e39c66d (28x20, 1Kb)4360286_c0822e39c66d (28x20, 1Kb)
ദൈവത്തിന്റെ സ്നേഹം ഈശോയുടെ തിരുഹൃദയത്തിലുടെ   പ്രൌഢമാം വിധം വെളിപ്പെട്ടിരിക്കുന്നു .ഈശോയുടെ തിരുഹൃദയം സ്നേഹാഗ്നിജ്വാലയാല്‍ പൊതിയപ്പെട്ടതായി കാണുന്നു .നമ്മോടു ഇഴുകിച്ചേര്‍ന്ന് ജീവിക്കാനാഗ്രഹിക്കുന്ന അവിടുത്തെ  നിറഞ്ഞൊഴുകുന്ന സ്നേഹവും നാം ഇതില്‍ കാണുന്നു തിരുഹൃദയവും സ്നേഹാഗ്നിജ്വാലയും വേര്‍പെടുത്താനാവാത്ത വിധം ഐക്യപ്പെട്ടിരിക്കുന്നു ഈശോയുടെ തിരുഹൃദയം സ്നേഹത്താല്‍ നിറയപ്പെട്ടതാണങ്കില്‍ സ്നേഹാഗ്നി അതിന്റെ ജ്വലനമാണ്‌ .ദിവ്യഹൃദയം സ്നേഹത്തിന്‍റെ ജലധാരയാണെങ്കില്‍ അതില്‍ നിറഞ്ഞൊഴുകുന്ന സ്നേഹമാണ് അഗ്നിയായി പുറപ്പെടുന്നത് .സ്നേഹത്തിന്‍റെ ആത്മാവിന്‍റെ ഇരിപ്പിടമാണ് തിരുഹൃദയമെങ്കില്‍ സ്നേഹാഗ്നി പരിശുദ്ധാത്മാവിന്‍റെ നിസ്വനമാണ് കാരണം പരിശുദ്ധ ത്രിത്വത്തിന്റെ ഇരിപ്പിടമാണ് തിരുഹൃദയം പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍  നിന്നും ദൈവപുത്രനായി ഈശോ ജന്മമെടുത്തു ഭുമിയില്‍ വന്നതും           സ്നേഹാഗ്നിജ്വലയായാണ് .        
     
       
 4360286_c0822e39c66d (28x20, 1Kb) 4360286_c0822e39c66d (28x20, 1Kb) 


4360286_c0822e39c66d (28x20, 1Kb)4360286_c0822e39c66d (28x20, 1Kb)








Sunday, 21 September 2014

സ്വസ്തി ! മറിയമേ !സ്വസ്തി


സ്വസ്തി ! മറിയമേ !സ്വസ്തി ! സ്നേഹം നിറഞ്ഞ ഈ അഭിവാദ്യം അമ്മേ നീ സ്വികരിക്കുക നിന്റെ സ്നേഹമടിയില്‍ എന്നെയും സ്വികരിക്കുക 

ഓ എന്റെ അമ്മേ ! മഹാ ശരണത്തോടെ ഞാനിതാ നിന്റെ പക്കലണയുന്നു .ഗബ്രിയേല്‍ മാലാഖ ഒരിക്കല്‍ നിന്റെ മുമ്പില്‍ മുട്ടുകുത്തി 'മറിയമേ സ്വസ്തി ' കര്‍ത്താവു നിന്നോടുകുടെ എന്ന് ഭക്തി പുര്‍വ്വം ചൊല്ലി നിന്റെ കന്യാകത്വത്തെ വാഴ്ത്തിയപ്പോള്‍ നീ അനുഭവിച്ച മഹാ സന്തോഷത്തെ ഞാനിപ്പോള്‍ നിന്നെ അനുസ്മരിപ്പിക്കയും അനുഭവിപ്പിക്കുകയും ചെയ്യുന്നു 

പ്രസാദപുര്‍ണ്ണയായ മറിയമേ ! സ്വസ്തി കര്‍ത്താവു നിന്നോട് കൂടെ അമ്മേ സകല സ്ത്രികളിലും നീ വാഴ്ത്തപ്പെട്ടവളാകുന്നു നിന്റെ ഉദരഫലമായ ഇശോയും ഭുമിയിലും സ്വര്‍ഗത്തിലും ഇന്നും എന്നും വാഴ്ത്തപ്പെട്ടവനാകുന്നു 

ഓ എന്റെ അമ്മേ ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു സുഖത്തിലും ദുഖത്തിലും നിന്റെ നിന്റെ ജാഗ്രതയുള്ള മാതൃസംരക്ഷണം എനിക്ക് വേണം അമ്മേ നീ ചൊല്ലിത്തരുന്ന ആശ്വാസ വചനങ്ങള്‍ സശ്രദ്ധം ഞാന്‍ കേട്ടുകൊള്ളാം 

ഓ മറിയമേ വണക്കത്തോടും സ്നേഹത്തോടും ശരണത്തോടും കുടെയാണ് ഞാന്‍ നിന്റെ സന്നിധിയില്‍ വരുന്നത് മാലാഖ നിനക്ക് സമര്‍പ്പിച്ച സ്തുതി ഞാനെന്‍റെ സ്വന്തമാക്കി മുട്ടിന്മേല്‍ നിന്ന് നിനക്ക് സമര്‍പ്പിക്കുന്നു 

സകല മാതാക്കളെയുംക്കാള്‍ സ്നേഹതിന്നര്‍ഹയായ അമ്മേ ചിലപ്പോളൊക്കെ ഞാന്‍ നിന്നെ മറന്നു പോയിട്ടുണ്ടെങ്ങില്‍ ഇന്ന് ഞാനതോര്‍ത്തു ദുഖിച്ചു കരയുന്നു 
എന്നാല്‍ അമ്മേ നീ എന്നെ ഒരിക്കലും മറക്കരുതേ ഇശോക്ക് ജീവന്‍ നല്‍കികൊണ്ട് കരുണയുടെ അമ്മയായത് നീ മാത്രമാണല്ലോ 

അത്യന്തം പ്രീതിയോടെ എന്റെ സ്തുതി ഗീതം നീ ശ്രവിക്കുന്നതിന്വേണ്ടി ഞാനിതാ മുട്ടുകുത്തി കൈകള്‍ കുപ്പി തല കുനിച്ചു സാഷ്ടാംഗം വീണു നിന്നെ വാഴ്ത്തുന്നു മറിയമേ സ്വസ്തി 
ഞാന്‍ നിന്നെ സ്തുതിക്കുന്നു എന്റെ സ്തുതിഗീതം നിരന്തം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു 

നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കര്‍ത്താവു നിന്നോടുകുടെ സകല സ്ത്രികളിലും നീ വാഴ്ത്തപ്പെട്ടവളാകുന്നു നിന്റെ ഉദര ഫലമായ ഇശോയും വാഴ്ത്തപ്പെട്ടവനാകുന്നു
Candles graphics   Candles graphics
                                                 
                                                      

Saturday, 13 September 2014

Dear Heavenly Father






I just wanted to let you know how much I love You on today. 
I am so blessed to have You in my life. 
Thank You for being that rock when I needed one. 
Thank You for being my everything. 
Words can never express just how much I love You. 
I will continue to give You all of the praises 
and all of the glory forever and ever. 
When the time comes when You 
decide that my work on this earth is over,
 it would be my honor to sing to You, 
"GLORY GLORY GLORY FOR YOU 
ALONE IS WORTHY" 

Forever and ever anever. 
HALLELUJAH!!

Thank You Father
Your Servant 






4360286_1dd50289b32c (19x15, 3Kb)