ഓ എന്റെ അമ്മേ ! മഹാ ശരണത്തോടെ ഞാനിതാ നിന്റെ പക്കലണയുന്നു .ഗബ്രിയേല്‍ മാലാഖ ഒരിക്കല്‍ നിന്റെ മുമ്പില്‍ മുട്ടുകുത്തി 'മറിയമേ സ്വസ്തി ' കര്‍ത്താവു നിന്നോടുകുടെ എന്ന് ഭക്തി പുര്‍വ്വം ചൊല്ലി നിന്റെ കന്യാകത്വത്തെ വാഴ്ത്തിയപ്പോള്‍ നീ അനുഭവിച്ച മഹാ സന്തോഷത്തെ ഞാനിപ്പോള്‍ നിന്നെ അനുസ്മരിപ്പിക്കയും അനുഭവിപ്പിക്കുകയും ചെയ്യുന്നു
പ്രസാദപുര്‍ണ്ണയായ മറിയമേ ! സ്വസ്തി കര്‍ത്താവു നിന്നോട് കൂടെ അമ്മേ സകല സ്ത്രികളിലും നീ വാഴ്ത്തപ്പെട്ടവളാകുന്നു നിന്റെ ഉദരഫലമായ ഇശോയും ഭുമിയിലും സ്വര്‍ഗത്തിലും ഇന്നും എന്നും വാഴ്ത്തപ്പെട്ടവനാകുന്നു
ഓ എന്റെ അമ്മേ ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു സുഖത്തിലും ദുഖത്തിലും നിന്റെ നിന്റെ ജാഗ്രതയുള്ള മാതൃസംരക്ഷണം എനിക്ക് വേണം അമ്മേ നീ ചൊല്ലിത്തരുന്ന ആശ്വാസ വചനങ്ങള്‍ സശ്രദ്ധം ഞാന്‍ കേട്ടുകൊള്ളാം
ഓ മറിയമേ വണക്കത്തോടും സ്നേഹത്തോടും ശരണത്തോടും കുടെയാണ് ഞാന്‍ നിന്റെ സന്നിധിയില്‍ വരുന്നത് മാലാഖ നിനക്ക് സമര്‍പ്പിച്ച സ്തുതി ഞാനെന്‍റെ സ്വന്തമാക്കി മുട്ടിന്മേല്‍ നിന്ന് നിനക്ക് സമര്‍പ്പിക്കുന്നു
സകല മാതാക്കളെയുംക്കാള്‍ സ്നേഹതിന്നര്‍ഹയായ അമ്മേ ചിലപ്പോളൊക്കെ ഞാന്‍ നിന്നെ മറന്നു പോയിട്ടുണ്ടെങ്ങില്‍ ഇന്ന് ഞാനതോര്‍ത്തു ദുഖിച്ചു കരയുന്നു
എന്നാല്‍ അമ്മേ നീ എന്നെ ഒരിക്കലും മറക്കരുതേ ഇശോക്ക് ജീവന്‍ നല്‍കികൊണ്ട് കരുണയുടെ അമ്മയായത് നീ മാത്രമാണല്ലോ
അത്യന്തം പ്രീതിയോടെ എന്റെ സ്തുതി ഗീതം നീ ശ്രവിക്കുന്നതിന്വേണ്ടി ഞാനിതാ മുട്ടുകുത്തി കൈകള്‍ കുപ്പി തല കുനിച്ചു സാഷ്ടാംഗം വീണു നിന്നെ വാഴ്ത്തുന്നു മറിയമേ സ്വസ്തി
ഞാന്‍ നിന്നെ സ്തുതിക്കുന്നു എന്റെ സ്തുതിഗീതം നിരന്തം ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു
നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കര്‍ത്താവു നിന്നോടുകുടെ സകല സ്ത്രികളിലും നീ വാഴ്ത്തപ്പെട്ടവളാകുന്നു നിന്റെ ഉദര ഫലമായ ഇശോയും വാഴ്ത്തപ്പെട്ടവനാകുന്നു