"നീതി നിര്‍വ്വഹണത്തിന് ഉതകിയ പേടകം അനുഗ്രഹീതമാണ്" (ജ്ഞാനം 14:7)
പാപത്തിന്റെ
പടുകുഴിയില്‍ മുങ്ങി താണ ലോകത്തില്‍ നിന്നും,നോഹയെയും കുടുംബത്തെയും
രക്ഷിക്കാന്‍,മരം കൊണ്ടുള്ള ഒരു പേടകം ആണ് ദൈവംഉപയോഗിച്ചതെങ്കില്‍ അന്ന്
മുതലിന്നോളം, പാപക്കടലില്‍ വീണു നശിക്കുന്ന മാനവകുലത്തെ രക്ഷിക്കാന്‍വന്ന,
ദൈവീക നീതി പൂര്‍ത്തിയാക്കിയ രക്ഷകന്‍
കത്തോലിയ്ക്കാ കുടുംബത്തില്‍ജനിച്ചുവളര്‍ന്നു ,കൂദാശകള്‍എല്ലാസ്വീകരിച്ചു,പതിനെട്ടുവയസ്സായപ്പോള്‍ മതം മാറി വിവാഹം കഴിച്ചു വീട് വിട്ടു ഇറങ്ങി പോയ ഒരു സഹോദരിയെ ഒരിക്കല്‍
കണ്ടുമുട്ടി.
അവള്‍ തന്റെ തകര്‍ന്ന ജീവിതം പങ്കുവച്ചു. പ്രായപൂര്‍ത്തി ആയ മൂന്നു പെണ്മക്കള്‍ മദ്യപാനിയായ ഭര്‍ത്താവ്..കടബാധ്യത..രോഗം ..പട്ടിണി ചുരുക്കത്തില്‍
തകര്‍ന്ന ജീവിതം..!പക്ഷെ അവള്‍ക്കു താന്‍ ചെയ്ത തെറ്റിനെ കുറിച്ചോ,പെറ്റു
വളര്‍ത്തിയ മാതാപിതാക്കള്‍ ഒഴുക്കിയ
കണ്ണീരിനെകുറിച്ചോ,ഒരുദുഖവും,അനുതാപവുംഅവളുടെവാക്കുകളിലോ,മനോഭാവത്തിലോഉണ്ടായിരുന്നില്ല.അനുതാപമില്ലാത്ത അവള്‍ക്കു പാപബോധം ഉണ്ടാകാനായി ഞാന്‍ പറഞ്ഞു, "നീ കുറച്ചു നേരം ആ കുരിശിന്റെ ചുവട്ടില്‍ പോയി മുട്ട് കുത്തി
പ്രാര്‍ഥിക്കു
,
ഞാന്‍
ഇവിടെയിരുന്നു നിനക്ക് വേണ്ടി കൊന്ത ചൊല്ലി പ്രാര്‍ഥിക്കാം" എന്നു ,കൊന്ത
എന്നു കേട്ടപ്പോള്‍ തന്നെ അവളുടെ മുഖം വിടര്‍ന്നു..പണ്ട് ചൊല്ലിയതിന്റെ
ഓര്‍മ്മ അപ്പോള്‍ അവളില്‍ നിറഞ്ഞതായിരിക്കാം....എന്തായാലും അവള്‍ ഉടനെ പോയി മുട്ട് കുത്തി
പ്രാര്‍ഥിക്കാന്‍ ആരംഭിച്ചു.
ഞാന്‍ ജപമാല ചൊല്ലാനും ആരംഭിച്ചു....എന്താണ് അവളില്‍ വരുന്ന മാറ്റം എന്നു തുടര്‍ന്ന്
ഞാന്‍ ശ്രദ്ധിച്ച്
കൊണ്ടിരുന്നു..
പ്രിയപെട്ടവരെ ,ജപമാല ചൊല്ലുംതോറും അവളുടെ പെരുമാറ്റ രീതികള്‍ക്ക്
പ്രകടമായ മാറ്റം കാണാന്‍ തുടങ്ങി.അവള്‍ ആ കുരിശു രൂപത്തിന്റെ കാലില്‍
കെട്ടി പിടിക്കുന്നു...ചുംബിക്കുന്നു.. .ഇടക്ക് തല ഉയര്‍ത്തി ക്രൂശിതന്റെ മുഖത്തേക്ക് നോക്കുന്നു...ഒടുവില്‍
ഇരു കൈകളും ആ കാല്‍പാദത്തില്‍ പിടിച്ചു കരഞ്ഞു കൊണ്ട് തുരു തുരാ
ഉമ്മവക്കുന്നു..!പരിസരം മറന്ന അവള്‍ ആ നിലക്ക് അരമണിക്കൂറോളം തുടര്‍ന്നു.
അപ്പോഴേക്കും എന്റെ ജപമാലയും കഴിഞ്ഞിരുന്നു...
ശാന്തയായി എഴുന്നേറ്റു വന്ന അവള്‍ പറഞ്ഞു, " ചേട്ടാ,ഇന്ന് വരെ ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു
കരുതിയിരുന്നത് .
എന്നാല്‍ ഇപ്പോള്‍ എനിക്ക് മനസിലായി ഞാന്‍ ചെയ്തത് മഹാ അപരാധമായിരുന്നുഎന്നു...!
ഇതുപോലെ,അശുദ്ധ പാപത്തിനു അടിമപ്പെട്ട ഒരു മകനെ, കുരിശു രൂപത്തിന് അടുത്തേക്ക് പറഞ്ഞു വിട്ടു,ജപമാല ചൊല്ലി
പ്രാര്‍ത്ഥിച്ചപ്പോള്‍
ആ
മകന്‍ തുടര്‍ന്ന് വീട്ടില്‍ പോയി അവന്‍ കണ്ടുകൊണ്ടിരുന്ന പതിനേഴു
ബ്ലുഫിലിമിന്റെ സിഡികള്‍ ഒടിച്ചു നശിപ്പിച്ചു എന്റെ കയ്യില്‍
കൊണ്ടുവന്നുതന്നത് ഞാനോര്‍ക്കുന്നു. ആ മകനും ധ്യാനം കൂടി ഇന്ന് മുടങ്ങിയ
പഠനം നന്നായി തുടരുന്നു...നാല്‍പ്പതിലധികം വര്‍ഷങ്ങളായി കുമ്പസാരിക്കാതെ
നടന്ന ഒരാള്‍ക്ക് വേണ്ടി കൊന്തചോല്ലി സമര്‍പ്പിച്ചപ്പോള്‍ ,ഒരു
മണിക്കൂറില്‍ അധികം സമയം എടുത്തു അയാള്‍ കുമ്പസാരിച്ചു പുറത്തെക്കു
വന്നപ്പോള്‍ അയാളുടെ മുഖം മാലാഖയുടെത്പോലെയായിരുന്നു ....!
അതേ, പ്രിയപ്പെട്ടവരേ, ജപമാല ക്രിസ്ത്യാനിയുടെ വജ്രായുധം ആണ്...!ഗോലിയാത്തിനെ കീഴടക്കാന്‍ മുതിര്‍ന്ന,ദാവീദിന്റെ
കയ്യില്‍ 'കവണ' എന്നത് പോലെ...! അഞ്ചും വേണ്ടിവന്നില്ല ദാവീദിന്
;തിന്മയുടെ പ്രതീകമായ ഗോലിയാത്തിനെ വീഴ്ത്താന്‍.. ഒരേഒരു കല്ല്
മാത്രം...!മല്ലനായ ഫിലിസ്ത്യന്‍ ഗോലിയാത്ത് വട വൃക്ഷം
കാറ്റില്‍ എന്ന പോലെ കടപുഴകി ...! പിശാചിന്റെ തലതകര്‍ക്കാന്‍ ഇന്ന്
നമുക്കുള്ള 'കല്ലും,കവണയും' ആണ് ജപമാല...!!!
ആവര്‍ത്തനം കൊണ്ട് വിരസമാണ് ഇതെന്ന് ചിലര്‍.!ആവര്‍ത്തനം, വിരസമാക്കുകയല്ല വീര്യമേറ്റുക ആണ് ചെയ്യുക.കണ്ടിട്ടില്ലേ
ആയുര്‍വേദത്തില്‍ നൂറ്റൊന്നു ആവര്‍ത്തിച്ച 'ക്ഷീരഫല'? ആവര്‍ത്തനംകൊണ്ടാണീ
ഔഷധം അതിശക്തമായത്...! 'ഹോമിയോ' മരുന്നുകള്‍ ഓരോന്നും ആവര്‍ത്തനം കൊണ്ട്
വീര്യം വര്‍ധിച്ചതാണ് ;വധിപ്പിച്ചതാണ്..!ആവര്‍ത്തിക്കും തോറും അനുഗ്രഹം ഏറുന്ന ഔഷധ കൂട്ടാണ്, ജപമാല ധ്യാനം..! തിരിച്ചറിയണം .!
വിശുദ്ധ കുര്‍ബാനയുടെ സ്ഥാപന ശേഷം ഈശോ അരുള്‍ചെയ്തു .
"ഇത് നിങ്ങള്‍ എന്റെ ഓര്‍മ്മക്കായി ചെയ്യുവിന്‍"എന്നു.
വിശുദ്ധ കുര്‍ബാനയില്‍ നാം ഓര്‍ക്കുന്നത് യേശുവിന്റെ ജനനം,രഹസ്യ ,പരസ്യ ജീവിതം, പീഡാ
സഹനം,
കുരിശുമരണം, ഉദ്ധാനം, അവിടുത്തെ രണ്ടാം വരവ് എന്നിവയാണ്.കുര്‍ബാന എന്ന
കൂദാശ സ്ഥാപിച്ചു ,അത് പുനരര്‍പ്പിക്കാന്‍ അവിടുന്ന് നിര്‍ദേശവും
തന്നപ്പോള്‍ ,ലോകാവസാനത്തോളം തുടരേണ്ട വിശുദ്ധ ബലി അര്‍പ്പണത്തിലൂടെ, ഈ
രക്ഷാകര സംഭവങ്ങളുടെ ഓര്‍മ്മ ആചരിക്കാനാണ് അവിടുന്ന് നമ്മെ
ഉദ്ബോധിപ്പിച്ചത്.എന്തിനു
വേണ്ടിയാണ് ഈ ഓര്‍മ്മ നാം ആചരിക്കേണ്ടത്? പ്രധാനപ്പെട്ട ഒരു
കാര്യം,നമ്മുടെ മുറിപ്പെട്ട ഓര്‍മ്മകളും,ചിന്തകളും,വികാരങ്ങളും,അവന്റെ സഹനങ്ങളുടെഓര്‍മ്മആചരിച്ചു,
സുഖപ്പെടാന്‍വേണ്ടിയായിരുന്നു ഇത് ...!അതേ,അവനില്‍ വിശ്വസിച്ചു കൊണ്ട്, അവനെകുറിച്ചുള്ള ഓര്‍മ്മ അയവ് ഇറക്കിയാണ് നാം നമ്മുടെ
ഓര്‍മ്മകളെ
വിശുദ്ധീകരിക്കേണ്ടത്..!നമ്മുടെ വ്രണപെട്ട മനസും,മുറിപ്പെട്ട
വികാരങ്ങളും സുഖപ്പെടെണ്ടത് അവന്റെ മുറിവുകളെ കുറിച്ചും,മുറിപ്പാടുകളെ
കുറിച്ചുമുള്ള ഓര്‍മ്മ ആചരിച്ചു കൊണ്ടാകണം...!
ഈ
സൗ
ഖ്യം ,വിശുദ്ധീകരണം
വളരെ ലളിതമായ രീതിയില്‍ ഓരോ ജപമാലയിലുടെയും നമ്മില്‍
സംഭവിക്കുന്നുണ്ട്...! കാരണം .വിശുദ്ധ കുര്‍ബാനയില്‍ എന്നപോലെ, ജപമാല
പ്രാര്‍ഥനയിലും നാം അനുസ്മരിക്കുന്നത് അവിടുത്തെ രക്ഷാകര സംഭവങ്ങള്‍
തന്നെയാണ്..!അവയുടെ ഓര്‍മ തന്നെ ആണ്. കുര്‍ബാനയില്‍ എന്നതിനേക്കാള്‍ '
ലളിതമായ രീതിയില്‍ 'എന്നു പറയാന്‍ കാരണം,വിശുദ്ധ കുര്‍ബാന,ഈശോയുടെ
ജീവിതബലിയുടെ കൂദാശികമായപുനരവതരണവും,പുനരാവരാവാര്‍ത്തനവും,പുനരര്‍പ്പണവും
ആകുമ്പോള്‍ , ജപമാല, മറിയത്തോടു ഒത്തുള്ള യേശുവിന്റെ രക്ഷാകര സംഭവങ്ങളുടെ
അനുസ്മരണം മാത്രമാണ്.!അതുകൊണ്ട് വിശുദ്ധ കുര്‍ബാന ആണ് നമ്മുടെ
വിശുദ്ധീകരനത്തിന്റെയും, സൗഖ്യത്തിന്റെയും ,ഉറവി ടവും.!തൊട്ടു പുറകില്‍ മറ്റേതു പ്രാര്‍ത്ഥനയെയുംകാള്‍ പ്രാധാന്യം ജപമാലക്കു ഉണ്ട് താനും.!
പാത്രത്തില്‍ നിറഞ്ഞിരിക്കുന്ന
അഴുക്കു ജലത്തിലേക്ക് ശുദ്ധ ജലം വന്നു വീണാല്‍ ക്രമേണ അത് തെളിഞ്ഞു തെളി
നീര്‍ ആകുന്നപോലെ,ഓരോ ജപമാല ധ്യാനവും നമ്മെ കൂടുതല്‍ തെളിമയുള്ളവരും,മിഴിവുറ്റവരും ആക്കി മാറ്റുന്നുണ്ട്, രണ്ടു പക്ഷമില്ല.! മാത്രമല്ല
,യേശുവിന്റെ മനുഷ്യാവതാരവും പീഡാസഹനവും കുരിശു മരണവും പുനരുദ്ധാനവും
പാപികളുടെ ആത്മരക്ഷക്ക് വേണ്ടി ആയിരുന്നതുകൊണ്ട് രക്ഷാകര സംഭവങ്ങളെ
ധ്യാനിച്ച്, പ്രാര്‍ഥിച്ചു, അവ പാപികളുടെ മാനസാന്തരത്തിനുള്ള ഒരു മധ്യസ്ഥ
ഉപഹാരമായി,ആ രക്ഷാകര സംഭവത്തില്‍ നിര്‍ണ്ണായകമായ പങ്കു വഹിച്ച പരിശുദ്ധ
മറിയത്തോടൊപ്പം നാം ഈശോക്ക് സമര്‍പ്പിക്കുമ്പോള്‍ ,ജപമാല വഴിയുള്ള നമ്മടെ
മാധ്യസ്ഥം യേശുവിനു കൂടുതല്‍ സ്വീകാര്യമാകുകയും അത് വഴി പാപികള്‍
മാനസാന്തരപെടാന്‍ ഇടയാവുകയും ചെയ്യും.കാരണം മറിയത്തിന്റെ ജീവിത ബലി കല്ലിലാണ് യേശു തന്റെ ജീവിത ബലി അര്‍പ്പിച്ചത്.! ആദ്യ ഹവ്വ പാപ ഹേതു
അയെങ്കില്‍ രണ്ടാം ഹവ്വ പാപികളുടെ മാനസാന്തരത്തിന്
ഹേതുകമായി ഒന്നാമാത്തെവള്‍ ,അനുസരണക്കേടു വഴി, പാപം ഭൂമിയിലേക്ക് കൊണ്ടുവന്നെങ്കില്‍ രണ്ടാമത്തവള്‍ അനുസരണം വഴി, രക്ഷകനെ ഭൂമിയിലേക്ക് കൊണ്ട് വന്നു..
.ഒന്നാമാത്തെവള്‍
തന്റെ
അശുദ്ധി കൊണ്ട് ലോകം പങ്കിലമാക്കിയെങ്കില്‍ രണ്ടാമത്തവള്‍ തന്റെ വിശുദ്ധി
കൊണ്ടിവിടം പരിമളപൂരിതമാക്കി...അതേ, ജപമാലയിലൂടെ ഈ മാതാവിനോടോത്തുള്ള
മദ്ധ്യസ്ഥം പാപികളുടെ മാനസാന്തരത്തിനുള്ള നമ്മുടെ കുറുക്കു വഴിയാണ് !!
അതുകൊണ്ട് കണ്ണ്നീര്‍ മുത്തുകള്‍കോര്‍ത്ത ജപമാല കയ്യിലുയര്‍ത്തി നമ്മുക്ക് പ്രാര്‍ത്ഥിക്കാം !!!