എന്റെ ഇശോയെ നീയാണ് എന്റെ ഹൃദയത്തില്‍ വേരുപിടിച്ചു വളരുന്ന റോസാച്ചെടിയിലെ റോസാപ്പുവ് .എന്റെ സ്നേഹമേ നീ മാത്രമാണ് എന്റെ ജീവിതത്തിലെ താങ്ങും തണലും .മനസ്സു തുറന്നു സംസാരിക്കാന്‍ കഴിയുന്ന ഒരേ ഒരാള്‍ ഇശോയെ നീ മാത്രമാണ് . ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്നു നിനക്കറിയാമല്ലോ .എനിക്ക് വേണ്ടി എന്ത് വേദനകളാണ് എന്റെ ഇശോയെ നീ സഹിച്ചത് ഞാന്‍ അതൊന്നും ഓര്‍ത്തില്ലല്ലോ .ഇനി എന്റെ ജീവിതത്തില്‍ നിനക്കിഷ്ട്ടമില്ലാത്തതൊന്നും ചെയ്യില്ല