സകല തലമുറകളോളം സ്തുതിക്കപ്പെടുന്ന പരിശുദ്ധ
അമ്മേ നിന്നെ സ്തുതിക്കാന്‍ ഉള്ള വിശുദ്ധി എനിക്ക്
എവിടെ അമ്മേ നിന്റെ മകന്റെ ശിഷ്യര്‍ എന്ന്
വിജാരിക്കുന്നവര്‍ പോലും നിന്നെ നിന്തിക്കുമ്പോള് ഞാന്‍
നിന്നെ സ്തിച്ചു സ്തുതിച്ചു ദൈവഹിതം നിറവേറ്റട്ടെ
അമ്മയുടെ വിമല ഹൃദയത്തിന് സ്തുതി ...ആവേ മരിയ !!!
ആവേ മരിയ !!! ആവേ മരിയ
ദൈവജനനിയായ പരിശുദ്ധകന്യകയേ അങ്ങയെ എന്റെ
മാതാവും മധ്യസ്ഥതയുമായി ഞാന്‍ ഏറ്റുപറയുന്നു.
പുത്രസഹജമായ സ്നേഹം എന്നില്‍ നിറയ്ക്കണമേ.
ഏതവസരത്തിലും അങ്ങേ സഹായം അഭ്യര്ഥിക്കുവാനും
നന്മകൈവരിക്കുവാനും ഇടയാക്കണമേ..
ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധമറിയമേ!
പാപികളുടെ സാങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു.
ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി
നിന്റെ തിരുക്കുമാരനോട് പ്രാര്‍ത്ഥിച്ചു കൊള്ളേണമേ