Friday, 1 May 2015

Jesus




Блог La@Perla

Блог La@Perla





Блог La@Perla

പരിശുദ്ധഅമ്മയുടെ സന്ദേശം

Рамочки от La@P
  

               Блог La@PerlaБлог La@Perla
പരിശുദ്ധഅമ്മയുടെ സന്ദേശം

" പ്രിയ സുതരേ, സാത്താനും അവന്റെ വക്രവും അപകടകരവുമായ പാപവശീകരണങ്ങള്‍ക്കും തിന്മയുടെ ശക്തമായ സൈന്യങ്ങള്‍ക്കുമെതിരെ, കര്‍ത്താവിന്റെ മാലാഖമാര്‍ നിങ്ങള്‍ക്കു നൽകുന്ന വിശേഷസഹായത്തിനു പുറമേ, സുരക്ഷിതവും അജയ്യവുമായ ഒരായുധം കൂടി നിങ്ങൾക്കാവശ്യമായിരിക്കുന്നു. ഈ ആയുധമാണ് നിങ്ങളുടെ പ്രാർത്ഥന.
ശത്രു ഏതു ഭൂവിഭാഗം കീഴ്പ്പെടുത്തിയാലും പ്രാര്‍ത്ഥന കൊണ്ട് എപ്പോഴും അതു തിരിച്ചുപിടിക്കുന്നതിന് നിങ്ങൾക്കു കഴിയും. പ്രാര്‍ത്ഥനയ്ക്ക് വളരെ ശക്തമായ  ഒരു പ്രവര്‍ത്തനശേഷിയുണ്ട്. അത് നന്മയുടെ പ്രതികരണത്തിന്റെ ഒരു ശൃംഖല തന്നെ സൃഷ്ടിക്കുന്നു. അണുശക്തിയേക്കാൾ പതിന്മടങ്ങ് ശക്തമാണ് പ്രാർത്ഥന.
ഞാന്‍ പ്രത്യേകമായി ഇഷ്ടപ്പെടുന്ന പ്രാർത്ഥന പരിശുദ്ധ ജപമാലയാണ്. ജപമാല പ്രാർത്ഥന ഇത്രയും ഫലപ്രദമാകാനുള്ള കാരണമെന്തെന്നോ?
എന്തെന്നാൽ അത് ലളിതവും വിനീതവുമായ പ്രാര്‍ത്ഥനയാണ്. ഇന്ന് സാത്താന്‍ എല്ലാറ്റിനേയും കീഴടക്കിക്കൊണ്ട് വിജയകരമായി മുന്നേറുന്നത്, അഹങ്കാരത്തിന്റെ ചൈതന്യവും ദൈവത്തിനെതിരേയുള്ള പ്രക്ഷോഭണവും കൊണ്ടത്രേ. ചെറുമയുടേയും എളിമയുടേയും  പാതയിലൂടെ നിങ്ങളുടെ സ്വര്‍ഗ്ഗീയ മാതാവിനെ അനുധാവനം ചെയ്യുന്നവരെ അവൻ ഭയപ്പെടുന്നു. ഈ പ്രാര്‍ത്ഥനയെ വലിയവരും അഹങ്കാരികളും പുച്ഛിക്കുമ്പോള്‍, എന്റെ കുഞ്ഞുങ്ങളും പാവപ്പെട്ടവരും ബാലികാബാലന്മാരും വിനീതരും ക്ളേശിക്കുന്നവരും എന്റെ ആഹ്വാനം സ്വീകരിച്ച അനേകം വിശ്വാസികളും അത് വലിയ സ്നേഹത്തോടും ആനന്ദ വായ്പോടും കൂടെ ചൊല്ലുന്നു.

നിങ്ങള്‍  എന്നോടു കൂടി ചൊല്ലുന്ന ഒരു പ്രാർത്ഥനയാണിത്.

നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് നിങ്ങള്‍  എന്നെ ക്ഷണിക്കുമ്പോള്‍ ഞാന്‍ നിങ്ങളുടെ  അഭ്യര്‍ത്ഥന സ്വീകരിക്കുകയും എന്റെ സ്വരം നിങ്ങളുടേതുമായി കലർത്തുകയും എന്റെ പ്രാര്‍ത്ഥന  നിങ്ങളുടേതിനോടുകൂടി ചേർക്കുകയും ചെയ്യുന്നു. തൽഫലമായി, അത് എപ്പോഴും  ഫലപ്രദമായിത്തീരുന്നു. കാരണം, ഞാനപേക്ഷിക്കുന്നത് എപ്പോഴും  എനിക്കു ലഭിക്കുന്നു, അമ്മയുടെ അപേക്ഷയ്ക്ക് "ഇല്ല" എന്നു പറയുവാന്‍   ഈശോയ്ക്ക് ഒരിക്കലും സാദ്ധ്യമല്ല.

തിരുസ്സഭയുടേയും മനുഷ്യരുടേയും സ്വരങ്ങള്‍ സംയോജിക്കുന്ന പ്രാര്‍ത്ഥനയാണിത്. കാരണം, അത്  ഒരു  വ്യക്തിയുടേതു മാത്രമല്ല, സര്‍വ്വരുടേയും നാമത്തിലാണ് ചൊല്ലപ്പെടുന്നത്.

അതിന്റെ രഹസ്യങ്ങളെപ്പറ്റി ധ്യാനിക്കുമ്പോള്‍, ഈശോയുടെ ജീവിതം മുഴുവനും -  അവന്റെ മനുഷ്യാവതാരം മുതൽ  മഹിമയേറിയ ഉയിര്‍പ്പു വരെയുള്ള അവന്റെ ജീവിതം മുഴുവനും നിങ്ങൾ  ഗ്രഹിക്കുകയും രക്ഷാകരകര്‍മ്മത്തിലേക്ക് അധികമധികം ആഴമായി ചൂഴ്ന്നിറങ്ങുകയും ചെയ്യുന്നു. 

സൂര്യനെ അണിഞ്ഞിരിക്കുന്ന സ്ത്രീയുടെ നേതൃത്വത്തിൽ മഹാസമരം നടത്തുന്നതിന് ഏറ്റവും ഫലപ്രദമായ ആയുധം പരിശുദ്ധ ജപമാലയാകയാൽ അതു ചൊല്ലാൻ നിങ്ങളുടെ അമ്മ ഇന്നു നിങ്ങളോടാവശ്യപ്പെടുന്നു

എന്റെ ആഹ്വാനത്തിന് നിങ്ങള്‍   പിന്തുണ നൽകുക. പരിശുദ്ധ ജപമാല കൂടെക്കൂടെ ചൊല്ലുക. അപ്പോള്‍ ശക്തിമാനായ ചുവന്ന സര്‍പ്പം ഈ ശൃംഖലയാൽ വിലങ്ങു വയ്ക്കക്കപ്പെടും. അവന്റെ പ്രവൃത്തിമണ്ഡലം കൂടുതൽ ചുരുങ്ങും. അവസാനം അവന്‍ അശക്തനും നിരുപദ്രവിയുമായി മാറുകയും ചെയ്യും."
    Блог La@PerlaБлог La@Perla


സഹായം



നാം എപ്പോഴും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും കടപ്പെട്ടവരാണ് .എന്നാല്‍ , നമ്മുടെ സഹോദരങ്ങളുടെ ആവശ്യം വലുതാകുന്തോറും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വവും വലുതാകുകയും നിര്‍ബന്ധപുര്‍വ്വമാകുകയും ചെയ്യുന്നു .ഈ പരസ്പര സഹായം നമ്മുടെ കഴിവിനനുസരിച്ച് ചെയ്യേണ്ട ഒരു ഔദാര്യമല്ല ,മറിച്ച് നമ്മുടെ അനിവാര്യമായ കടമയാണ് ..

വിശന്നുപൊരിയുന്ന ഒരു അഗതിക്ക്‌ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണം നല്‍കാതിരിക്കുന്നത് പൈശാചികമായ തെറ്റാണു .അത്യാസന്നനിലയില്‍ കഴിയുന്ന ഒരുവന് സഹായം നിരസിക്കുക നികൃഷ്ട്ടമായ കാര്യമാണ് .വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരുവനെ കണ്ടിട്ട് സഹായഹസ്തം നീട്ടികൊടുക്കാതെ പോകുന്നതും സമയവും സാഹചര്യവും അനുകുലമല്ലങ്കില്‍പ്പോലും എത്ര ത്യാഗവും ക്ലേശവും സഹിച്ചിട്ടായാലും ആവശ്യത്തിലായിരിക്കുന്ന സഹോദരനെ സഹായിക്കാതെ പോകുന്നതും ഒരിക്കലും നല്ലതല്ല .....

എങ്കില്‍ .ശുദ്ധികരണസ്ഥലത്തെ ആത്മാക്കളെക്കാള്‍ അടിയന്തരസഹായം ആവശ്യമുള്ള വേറെ ആരാണുള്ളത് ? ഭുമിയിലെ ഏതു വിശപ്പും ദാഹവും മറ്റു വേദനകളും ശുദ്ധികരണ സ്ഥലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല നമുക്ക് ചുറ്റും കാണുന്ന ദരിദ്രരോ രോഗികളോ മറ്റു വേദനയനുഭവിക്കുന്നവരോ ഒന്നും ശുദ്ധികരണസ്ഥലത്തെ ആത്മാക്കളുടെയത്ര അടിയന്തിര സഹായം അര്‍ഹിക്കുന്നവരല്ല .വളരെ നല്ല മനസ്സുള്ള പലരും മനുഷ്യന്‍റെ വേദനയകറ്റാന്‍ ശ്രദ്ധിക്കുന്നതായി കാണുന്നുണ്ടെങ്ങിലും ഇവരാരും തന്നെ ശുദ്ധികരണ സ്ഥലത്തെ ആതാമാക്കളെ കുറിച്ച് ചിന്തിക്കുന്നില്ല .എത്ര കഷ്ട്ടം ! ഇവരേക്കാള്‍ ആരാണ് നമ്മുടെ സഹായത്തിനു അര്‍ഹതയുള്ളവര്‍ ?

 നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരങ്ങളും ഉറ്റവരും ഉടയവരും ഒക്കെ ഉണ്ടാവാം ഇവരില്‍ എന്തൊക്കെയാണെങ്കിലും ശുദ്ധികരണ സ്ഥലത്തെ ആത്മാക്കള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാണ് .അതുകൊണ്ട് അവരെ സഹായിക്കാന്‍ അവരെയെല്ലാം സ്വര്‍ഗ്ഗത്തില്‍ തന്‍റെ സന്നിധിയിലേക്ക് കൊണ്ടുവരാന്‍ ദൈവം ആഗ്രഹിക്കുന്നു .ദൈവത്തിന്റെ നീതി അവരുടെ പാപപരിഹാരം ആവശ്യപ്പെടുന്നു എങ്കിലും അവിടുത്തെ കാരുണ്യം നിറഞ്ഞ പരിപാലനയില്‍ അവരെ സഹായിക്കാനുള്ള മാര്‍ഗം നമ്മുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുതരികയാണ് അവരെ ആശ്വസിപ്പിക്കാനും മോചിപ്പിക്കുവാനുമുള്ള ശക്തി ദൈവം തരുന്നു അവരെ സഹായിക്കുക ദൈവത്തിനു മറ്റെന്തിനെക്കാളുമേറെ സന്തോഷകരമാണ് .തന്നെ സഹായിക്കുന്നതിനു തുല്യമായാണ് അപ്പോള്‍ ദൈവത്തിനു നമ്മോടു പ്രീതി തോന്നുക ..

പരിശുദ്ധ അമ്മയും ശുദ്ധികരണ സ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെടുന്നു ...നമ്മള്‍ ശുദ്ധികരണ ത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ വിശുദ്ധാത്മാക്കള്‍ നമ്മുക്ക് ആയിരം മടങ്ങായി തിരിച്ചു തരും ..വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി പറയുന്നു ..."തങ്ങള്‍ക്കായി ഒന്നും നേടാന്‍ ശുദ്ധികരണാത്മാക്കള്‍ക്ക് കഴിവില്ലങ്കിലും നമുക്കായി വലിയ വരപ്രസാദങ്ങള്‍ നേടിത്തരാന്‍ കഴിയും " എന്ന് . വിശുദ്ധരെപ്പോലെ അവര്‍ മദ്ധ്യസ്ഥം വഹിക്കുന്നവരല്ല എങ്കിലും ദൈവത്തിന്റെ മാധുര്യാമാര്‍ന്ന പരിപലാനയില്‍ വലിയ അനുഗ്രഹങ്ങള്‍ നമ്മുക്കായി നേടിയെടുത്തുകൊണ്ട് നമ്മെ എല്ലാവിധ അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും തിന്മയില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ക്ക് കഴിയും ...വേദനകളില്‍ നിന്നും മോചിതരായി മോക്ഷഭാഗ്യം ആസ്വദിക്കുമ്പോള്‍ അവര്‍ ഭുമിയുലുള്ള തങ്ങളുടെ സ്നേഹിതരെ മറക്കാതെ കടപ്പാടോടും അതിരില്ലാത്ത നന്ദിയോടുംകൂടെ ഓര്‍ക്കും ദൈവസിംഹാസനത്തിനു മുന്‍മ്പില്‍ സാഷ്ടാഗം പ്രണമിച്ചു കൊണ്ട് നമ്മെ സഹായിക്കുവാനായി നിരന്തരം പ്രാര്‍ത്ഥിക്കും 
  
ദയവായി എനിക്കുവേണ്ടി കുര്‍ബാനയര്‍പ്പിക്കുക കാരണം , ക്രിസ്തുവിന്‍റെ രക്ഷാകരമായ രക്തമാണ് എനിക്കിപ്പോള്‍ ഏറെ ആവശ്യം .എന്ന് പറഞ്ഞു ഓരോ ആത്മാവും വിലപിക്കുന്നു 

ഇശോയുടെ തിരുഹ്രദയമേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു ..

Разделители