Sunday, 22 February 2015

സ്വർഗത്തിന്റെ വാതിലിലൂടെ





നാം എപ്പോഴും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും കടപ്പെട്ടവരാണ് .എന്നാല്‍ , നമ്മുടെ സഹോദരങ്ങളുടെ ആവശ്യം വലുതാകുന്തോറും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വവും വലുതാകുകയും നിര്‍ബന്ധപുര്‍വ്വമാകുകയും ചെയ്യുന്നു .ഈ പരസ്പര സഹായം നമ്മുടെ കഴിവിനനുസരിച്ച് ചെയ്യേണ്ട ഒരു ഔദാര്യമല്ല ,മറിച്ച് നമ്മുടെ അനിവാര്യമായ കടമയാണ് ..

വിശന്നുപൊരിയുന്ന ഒരു അഗതിക്ക്‌ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണം നല്‍കാതിരിക്കുന്നത് പൈശാചികമായ തെറ്റാണു .അത്യാസന്നനിലയില്‍ കഴിയുന്ന ഒരുവന് സഹായം നിരസിക്കുക നികൃഷ്ട്ടമായ കാര്യമാണ് .വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരുവനെ കണ്ടിട്ട് സഹായഹസ്തം നീട്ടികൊടുക്കാതെ പോകുന്നതും സമയവും സാഹചര്യവും അനുകുലമല്ലങ്കില്‍പ്പോലും എത്ര ത്യാഗവും ക്ലേശവും സഹിച്ചിട്ടായാലും ആവശ്യത്തിലായിരിക്കുന്ന സഹോദരനെ സഹായിക്കാതെ പോകുന്നതും ഒരിക്കലും നല്ലതല്ല .....

എങ്കില്‍ .ശുദ്ധികരണസ്ഥലത്തെ ആത്മാക്കളെക്കാള്‍ അടിയന്തരസഹായം ആവശ്യമുള്ള വേറെ ആരാണുള്ളത് ? ഭുമിയിലെ ഏതു വിശപ്പും ദാഹവും മറ്റു വേദനകളും ശുദ്ധികരണ സ്ഥലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല നമുക്ക് ചുറ്റും കാണുന്ന ദരിദ്രരോ രോഗികളോ മറ്റു വേദനയനുഭവിക്കുന്നവരോ ഒന്നും ശുദ്ധികരണസ്ഥലത്തെ ആത്മാക്കളുടെയത്ര അടിയന്തിര സഹായം അര്‍ഹിക്കുന്നവരല്ല .വളരെ നല്ല മനസ്സുള്ള പലരും മനുഷ്യന്‍റെ വേദനയകറ്റാന്‍ ശ്രദ്ധിക്കുന്നതായി കാണുന്നുണ്ടെങ്ങിലും ഇവരാരും തന്നെ ശുദ്ധികരണ സ്ഥലത്തെ ആതാമാക്കളെ കുറിച്ച് ചിന്തിക്കുന്നില്ല .എത്ര കഷ്ട്ടം ! ഇവരേക്കാള്‍ ആരാണ് നമ്മുടെ സഹായത്തിനു അര്‍ഹതയുള്ളവര്‍ ?

 നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരങ്ങളും ഉറ്റവരും ഉടയവരും ഒക്കെ ഉണ്ടാവാം ഇവരില്‍ ..........എന്തൊക്കെയാണെങ്കിലും ശുദ്ധികരണ സ്ഥലത്തെ ആത്മാക്കള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാണ് .അതുകൊണ്ട് അവരെ സഹായിക്കാന്‍ അവരെയെല്ലാം സ്വര്‍ഗ്ഗത്തില്‍ തന്‍റെ സന്നിധിയിലേക്ക് കൊണ്ടുവരാന്‍ ദൈവം ആഗ്രഹിക്കുന്നു .ദൈവത്തിന്റെ നീതി അവരുടെ പാപപരിഹാരം ആവശ്യപ്പെടുന്നു എങ്കിലും അവിടുത്തെ കാരുണ്യം നിറഞ്ഞ പരിപാലനയില്‍ അവരെ സഹായിക്കാനുള്ള മാര്‍ഗം നമ്മുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുതരികയാണ് അവരെ ആശ്വസിപ്പിക്കാനും മോചിപ്പിക്കുവാനുമുള്ള ശക്തി ദൈവം തരുന്നു അവരെ സഹായിക്കുക ദൈവത്തിനു മറ്റെന്തിനെക്കാളുമേറെ സന്തോഷകരമാണ് .തന്നെ സഹായിക്കുന്നതിനു തുല്യമായാണ് അപ്പോള്‍ ദൈവത്തിനു നമ്മോടു പ്രീതി തോന്നുക ..

പരിശുദ്ധ അമ്മയും ശുദ്ധികരണ സ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെടുന്നു ...നമ്മള്‍ ശുദ്ധികരണ ത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ വിശുദ്ധാത്മാക്കള്‍ നമ്മുക്ക് ആയിരം മടങ്ങായി തിരിച്ചു തരും ..വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി പറയുന്നു ..."തങ്ങള്‍ക്കായി ഒന്നും നേടാന്‍ ശുദ്ധികരണാത്മാക്കള്‍ക്ക് കഴിവില്ലങ്കിലും നമുക്കായി വലിയ വരപ്രസാദങ്ങള്‍ നേടിത്തരാന്‍ കഴിയും " എന്ന് . വിശുദ്ധരെപ്പോലെ അവര്‍ മദ്ധ്യസ്ഥം വഹിക്കുന്നവരല്ല എങ്കിലും ദൈവത്തിന്റെ മാധുര്യാമാര്‍ന്ന പരിപലാനയില്‍ വലിയ അനുഗ്രഹങ്ങള്‍ നമ്മുക്കായി നേടിയെടുത്തുകൊണ്ട് നമ്മെ എല്ലാവിധ അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും തിന്മയില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ക്ക് കഴിയും ...വേദനകളില്‍ നിന്നും മോചിതരായി മോക്ഷഭാഗ്യം ആസ്വദിക്കുമ്പോള്‍ അവര്‍ ഭുമിയുലുള്ള തങ്ങളുടെ സ്നേഹിതരെ മറക്കാതെ കടപ്പാടോടും അതിരില്ലാത്ത നന്ദിയോടുംകൂടെ ഓര്‍ക്കും ദൈവസിംഹാസനത്തിനു മുന്‍മ്പില്‍ സാഷ്ടാഗം പ്രണമിച്ചു കൊണ്ട് നമ്മെ സഹായിക്കുവാനായി നിരന്തരം പ്രാര്‍ത്ഥിക്കും 
  
ദയവായി എനിക്കുവേണ്ടി കുര്‍ബാനയര്‍പ്പിക്കുക കാരണം , ക്രിസ്തുവിന്‍റെ രക്ഷാകരമായ രക്തമാണ് എനിക്കിപ്പോള്‍ ഏറെ ആവശ്യം .എന്ന് പറഞ്ഞു ഓരോ ആത്മാവും വിലപിക്കുന്നു 

ഇശോയുടെ തിരുഹ്രദയമേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു ..
ശാലോം ടൈംസ്‌