Monday, 26 January 2015

ഒരിക്കലും മറക്കുവാന്‍ കഴിയാതെ




ഒരിക്കലും മറക്കുവാന്‍ കഴിയാതെ

യേശുവിന്‍ സാന്ത്വനം മനസ്സില്‍ 


എത്രയോ ധന്യം എന്റെ ജന്മം


എങ്ങനെ ചൊല്ലും നന്ദി നാഥാ


എന്നെയും കൈക്കൊണ്ടു നീ


ജീവനില്‍ സ്നേഹമായ് മാറി





അപരാധങ്ങള്‍ മൊഴിയും അധരം


അപദാനങ്ങള്‍ വാഴ്ത്തുകയായ് 


തിരുനാമത്തിന്‍ നവചൈതന്യം


ഹൃദയം നിറയെ പടരുകയായ്


കാരുണ്യത്തിന്‍ പ്രഭയായ് 


കരളില്‍ ഉദയം നല്‍കി





കരചേര്‍ത്തെന്റെ ഉലയും തോണി

കദനക്കടലില്‍ അലയുമ്പോള്‍ 

നിരുപമമാകും തെളിനീരുറവ

നൊമ്പരമേകും വന്‍മരുഭൂവില്‍ 

വാത്സല്യത്തോടരികില്‍ 

വിളിച്ചു കണ്ണീര്‍ മാറ്റി

വിളിച്ചെന്റെ കണ്ണീര്‍ മാറ്റി








Saturday, 24 January 2015

God!!!



 

God sent His son, they called Him Jesus
He came to love, heal, and forgive.
He lived and died to buy my pardon,
An empty grave is there to prove my Savior lives.
Because He lives, I can face tomorrow.
Because He lives, All fear is gone.
Because I know He holds the future,
And life is worth the living just because He lives.
How sweet to hold a newborn baby,
And feel the pride and joy he gives.
But greater still the calm assurance,
This child can face uncertain days because He lives.
Because He lives, I can face tomorrow.
Because He lives, All fear is gone.
Because I know He holds the future,
And life is worth the living just because He lives.
And then one day I'll cross the river,
I'll fight life's final war with pain.
And then as death gives way to victory,
I'll see the lights of glory and I'll know He lives.

Because He lives, I can face tomorrow.
Because He lives, All fear is gone!
Because I know He holds the future
And life is worth the living just because He lives!



നന്മ നിറഞ്ഞ മറിയമേ!






നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
ve (30x30, 0Kb)ve (30x30, 0Kb)ve (30x30, 0Kb)

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോടു അപേക്ഷിക്കണമേ. ആമ്മേന്‍.

മറിയമേ അമ്മേ, സ്വര്‍ഗ്ഗത്തില്‍ നിന്നാ
നേത്രങ്ങള്‍കൊണ്ടു നോക്കുക
നിന്‍പാദേ ഇതാ നിന്‍ മക്കള്‍ വന്നു
നില്‍ക്കുന്നു അമ്മേ, കാണുക
ve (30x30, 0Kb)ve (30x30, 0Kb)ve (30x30, 0Kb)

മാധുര്യമേറും നിന്‍നേത്രങ്ങള്‍ ഹാ!
ശോകപൂര്‍ണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങള്‍കൊണ്ടു
നോക്കുക മക്കള്‍ ഞങ്ങളെ.

മറിയമേ നിന്റെ നിത്യസഹായം
തേടുന്നു ഞങ്ങളമ്മേ
മക്കളെന്നോര്‍ത്തു നീ ഞങ്ങള്‍തന്‍ പ്രാര്‍ത്ഥന
ഒക്കെയും കേള്‍ക്കണമേ.
ve (30x30, 0Kb)ve (30x30, 0Kb)ve (30x30, 0Kb)

ഭാഗ്യവിഹീനരെ നിത്യവും കാത്തിടാന്‍
കെള്‍പ്പെഴും താങ്ങായ് നിന്നെ
നിന്‍പുത്രനേല്‍പ്പിച്ചു ഭാരമതേറ്റ നീ
ഞങ്ങളെ കാത്തിടണേ.